റിയാദ്: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മലപ്പുറം എം.പിയുമായ പി.കെ. കുഞ് ഞാലിക്കുട്ടി റിയാദിലെ പ്രവാസിസമൂഹത്തിെൻറ കോവിഡ്കാലത്തെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കാനും പരിഹാരമാർഗങ്ങൾ ആരായാനും ഒാൺലൈനായി കൂടിക്കാഴ്ച നടത്തി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ജില്ല, മണ്ഡലം ഭാരവാഹികളുമായാണ് സംവദിച്ചത്. അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ വിദഗ്ധ വൈദ്യ സഹായം, കോവിഡ് ലക്ഷണമുള്ളവർക്ക് പരിേശാധന നടത്താനും ചികിത്സക്കും ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് സൗകര്യം, ലേബർ ക്യാമ്പിലും മറ്റും കഴിയുന്ന ആളുകൾക്ക് സുരക്ഷിതമായി ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യം, കർഫ്യൂ കാരണം ജോലിയും ശമ്പളവുമില്ലാത്ത ആളുകൾക്ക് എംബസി വെൽഫെയർ ഫണ്ടിൽനിന്ന് സഹായം അനുവദിക്കുക, വിസിറ്റിങ് വിസയിലും മറ്റും വന്നവർക്ക് അവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ നാട്ടിൽനിന്നും എത്തിച്ചുനൽകുക, സന്നദ്ധ പ്രവർത്തനത്തിനുള്ള അനുമതി എംബസി വഴി അനുവദിച്ചു കിട്ടുക, നാട്ടിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് സഹായം എത്തിച്ചുനൽകുക തുടങ്ങിയ കാര്യങ്ങൾ കെ.എം.സി.സി ഭാരവാഹികൾ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയിൽ പെടുത്തി.
സൗദി അംബാസഡറുമായും വിദേശകാര്യവകുപ്പ് മന്ത്രിയുമായും രേഖാമൂലവും ടെലിഫോണിലും പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണെന്നും സൗദിയിലേക്ക് വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും എംബസി ഇടപെട്ട് ചെയ്യേണ്ട കാര്യങ്ങളിൽ തുടർന്നും വളരെ ഫലപ്രദമായ രീതിയിൽതന്നെ ഫോളോഅപ്പ് നടത്തുമെന്നും നാട്ടിൽനിന്ന് എത്തിക്കേണ്ട മരുന്നുകളുടെ വിവരങ്ങൾ നൽകിയാൽ അത് എത്തിക്കാനുള്ള സംവിധാനം ഒരുക്കാമെന്നും നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജലീൽ തിരൂർ, സിദ്ദീഖ് തുവ്വൂർ എന്നിവർ സംസാരിച്ചു. സൈബർ വിങ് ടീം യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.