10ാ ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​ന്നാ​നി വെ​ൽ​​െഫ​യർ ക​മ്മി​റ്റി ദ​മ്മാം ചാ​പ്​​റ്റ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

10ാം ക്ലാ​സ്‌, പ്ല​സ് ടു ​വി​ജ​യി​ക​ളെ പൊ​ന്നാ​നി വെ​ൽ​​െഫ​യ​ർ ക​മ്മി​റ്റി ആ​ദ​രി​ച്ചു

ദ​മ്മാം: ദ​മ്മാം ഇ​ൻ​റ​ർ നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്നും 10ാം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ യ​സ്ന ഫൈ​സ​ൽ, റ​യാ​ൻ അ​ശ്റ​ഫ്, ഷെ​ദാ കാ​ജാ, റി​സാ സൈ​ന​ബ് റി​ഷാ​ദ് എ​ന്നി​വ​രെ പൊ​ന്നാ​നി വെ​ൽ​​െഫ​യ​ർ ക​മ്മി​റ്റി (പി.​ഡ​ബ്യു.​സി) ദ​മ്മാം ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു. അ​ൽ​ഖോ​ബാ​ർ റി​ഫ ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി. ഷ​ബീ​ർ മൂ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​ന്നാ​നി വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ദ​മ്മാം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​സ്സ​ലാം, എം.​പി. സ​ക്കീ​ർ, ഷി​റാ​സ് ഇ​ക്ര​മു​ദ്ധീ​ൻ, ഫി​റോ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ ഫ​ല​ക​ങ്ങ​ളും ഷെ​മി സാ​ദ​ത്ത്, സാ​ദി​യാ ഫാ​സി​ൽ, റ​ഹ്‌​മ​ത്ത് റ​ഷീ​ദ്, സാ​ജി​താ ന​സ​റു എ​ന്നി​വ​ർ മെ​ഡ​ലു​ക​ളും കൈ​മാ​റി. ഹം​സ​ക്കു​ട്ടി ബാ​ബു ച​ട​ങ്ങി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഖാ​ജാ, അ​ബ്​​ദു​സ്സ​ലാം, ട്ര​ഷ​റ​ർ പി.​വി. സ​മീ​ർ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ക​ബീ​ർ സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ തൃ​ക്കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു. ഹം​സ​ക്കോ​യ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Ponnani Welfare Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.