റിയാദ്: അറബ് പോപ്പിന്റെ രാജ്ഞിയെന്ന് അറിയപ്പെടുന്ന വിശ്രുത ലബനീസ് ഗായിക നാൻസി അജ്റാം അൽഉലയിൽ വ്യാഴാഴ്ച പാടാനെത്തും. രാജ്യത്തെ ഏറ്റവും വലിയ ശൈത്യകാല ഉത്സവങ്ങളിലൊന്നായ ‘വിൻറർ തന്തൂറ’യുടെ പ്രധാന വേദികളിലൊന്നായ അൽഉല മറായ ഹാളിൽ നാൻസി അജ്റാം രാത്രി 8.30ന് പാടി ആരാധകരെ ആവേശം കൊള്ളിക്കും. അറബ് സംഗീതലോകം നൽകിയ പോപ്പിന്റെ രാജ്ഞിയെന്ന വിളിപ്പേരിനെ അന്വർഥമാക്കുംവിധമാണ് നാൻസിയുടെ പ്രകടനം.
അറബ് കലാവേദികളിലെ നിത്യസാന്നിധ്യമായ നാൻസി സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികയാണ്. നാൻസി വേദിയിലെത്തുന്നു എന്ന പ്രഖ്യാപനം ഉയരുേമ്പാഴേക്കും സദസ്സ് ഒന്നാകെ ഇളകിമറിയും. പാട്ടുപാടി വേദിയിലെത്തുന്ന നാൻസിയെ സ്വീകരിക്കാൻ ആർപ്പുവിളികളും അഭിനന്ദനവാക്കുകളുമായാണ് ആരാധകർ അക്ഷമരായി കാത്തുനിൽക്കുക. സ്റ്റേജിൽനിന്ന് ഇറങ്ങി ആരാധകർക്കൊപ്പം പാടി ആവേശം വാനോളം ഉയർത്തുന്ന ത്രസിപ്പിക്കുന്ന പാട്ടുകാരി അൽ ഉലയിൽ അരങ്ങ് തകർക്കാനെത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. റിയാദിൽ നടന്ന ഏറ്റവും വലിയ സംഗീതോത്സവമായ മിഡിൽ ബീറ്റ്സിൽ നാൻസിയുടെ പ്രകടനത്തിന് മുമ്പ് സദസ്സ് നിറഞ്ഞിരുന്നു. ആബാലവൃദ്ധം ആരാധകരുള്ള നാൻസിയുടെ പരിപാടിക്കായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു ആളുകൾ കാത്തിരിക്കുകയാണ്. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.