റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ മലയാളി പുസ്തക പ്രസാധകർക്ക് പിന്തുണയുമായി പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രഖ്യാപിച്ച 'ബുക്ക് ബയിങ് ചലഞ്ചി'ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ പുസ്തകമേള പവിലിയനിൽ എത്തിയത്. ഹരിതം, ഡി.സി ബുക്സ്, ഒലിവ്, പൂർണ എന്നീ പ്രസാധകരുടെ സ്റ്റാളുകളിൽനിന്ന് പ്രവർത്തകർ പുസ്തകങ്ങൾ തെരഞ്ഞെടുത്താണ് ചലഞ്ചിന്റെ ഭാഗമായത്. പ്രവാസി സംഘടനകളുടെ ഇത്തരം സാമൂഹിക ഇടപെടലുകൾ മലയാള വായനക്ക് വളരെ പ്രോത്സാഹനം നൽകുന്നുവെന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. റസൽ മഠത്തിപ്പറമ്പിൽ, സലീം വാലില്ലാപ്പുഴ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, പ്രെഡിൻ അലക്സ്, സിയാദ് വർക്കല, ബഷീർ കോട്ടയം, സിമി ജോൺസൺ, സുനി ബഷീർ, ആൻഡ്രിയ, ഫിദ ഫാത്തിമ, എഴുത്തുകാരായ നിഖില സമീർ, ഖമർ ബാനു വലിയകത്ത്, മൈത്രി ഭാരവാഹി മജീദ്, ബഷീർ മുസ്‍ല്യാരകം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.