കോട്ടയം ‘സ്നേഹക്കൂട്’ അഭയ മന്ദിരത്തിൽ റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണാഘോഷം

'സ്നേഹക്കൂട്ടി'ൽ ഓണാഘോഷവുമായി പ്രവാസി മലയാളി ഫൗണ്ടേഷൻ

കോട്ടയം: കോട്ടയം 'സ്നേഹക്കൂട്' അഭയ മന്ദിരത്തിൽ പാട്ടും നൃത്തവും സദ്യയുമായി ഓണാഘോഷം സംഘടിപ്പിച്ച് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ. ഗായകൻ അരുൺ സക്കറിയ ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ കേരള ഘടകം കോഓഡിനേറ്റർ അലോഷ്യസ് വില്യം യോഗത്തിൽ അധ്യക്ഷത വഹിച്ചു. റിയാദ് ഘടകം ട്രഷറർ പ്രഡിൻ അലക്സ് തോമസ് ആമുഖഭാഷണം നടത്തി. ജോർജ് കുട്ടി മാക്കുളം, നിഷ സ്നേഹക്കൂട്, അനുരാജ് സ്നേഹക്കൂട്, അൻവർ, സജീർ ഫർസാന എന്നിവർ സംസാരിച്ചു. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അച്ഛനമ്മമാർക്ക് വേണ്ടി ശ്രുതിമധുരമായ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമേള സംഘടിപ്പിച്ചു.

ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരോടൊപ്പം ഇരുന്നുള്ള ഓണസദ്യ പങ്കെടുത്ത പ്രവർത്തകർക്ക് നവ്യാനുഭവം പകർന്നു. നിസാം കായംകുളം, ജിജി ബിനു, ഹസീദ റസ്സൽ, സിന്ധു അലോഷ്യസ്, ടോം ബിനു, ഫൗസിയ നിസാം, അഖില ബിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നാഷനൽ കമ്മിറ്റി അംഗം ബിനു കെ. തോമസ് സ്വാഗതവും യാസിർ അലി കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi Malayalee Foundation celebrates Onam at 'Snehakooti'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.