റിയാദ്: സൗദി അറേബ്യയുടെ പ്രഥമ സ്ഥാപിത ദിനം സമുചിതമായി പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ആഘോഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രസംഗം നടത്തി. മാധ്യമപ്രവർത്തകൻ വി.ജെ. നസ്രുദ്ദീൻ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, നാദിർഷ, പി.എം.എഫ് നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാൻ, ജോൺസൺ, സാമൂഹിക പ്രവർത്തകരായ അയ്യൂബ് കരുപടന്ന, രാജൻ കാരിച്ചാൽ, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം വാലിലപ്പുഴ, ലത്തീഫ് കരുനാഗപ്പള്ളി, സിയാദ് വർക്കല, ലത്തീഫ് ശൂരനാട്, ഷിയാസ് എന്നിവർ സംസാരിച്ചു.
യാസർ കൊടുങ്ങല്ലൂർ സ്വാഗതവും അലക്സ് പ്രെഡിൻ നന്ദിയും പറഞ്ഞു. അൽത്താഫ്, മുത്തലിബ്, അഫ്സൽ ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.