റിയാദ്: അൽ യാസ്മിൻ സ്കൂളിൽ പ്രൈമറി വിഭാഗം കുട്ടികളുടെ കരവിരുതു പ്രദർശനമേള സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തോടെയും അസംബ്ലിയോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ ആകർഷണീയമായ ‘പേസ് ഇൻ സ്പേസ്’ വിഷയത്തിൽ ഒരുക്കിയ ആർട്ട് എക്സ്പോ പ്രിൻസിപ്പൽ ഡോ. ഷൗഖത്ത് പർവേസ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സംഗീത അനൂപ് (ഗേൾസ് വിഭാഗം), ഹെഡ്മാസ്റ്റർ തൻവീർ (ബോയ്സ് വിഭാഗം), എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ്, ഓഫിസ് സൂപ്രണ്ട് റഹീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ച രാജ്യത്തിെൻറ ചരിത്രത്തിലെതന്നെ ഏറ്റവും സുപ്രധാനമായ നേട്ടത്തെയാണ് ‘പേസ് ഇൻ സ്പേസി’ൽ കുട്ടികൾ ഏറെ ശ്രദ്ധ ചെലുത്തിയത്. ബഹിരാകാശ വാഹകരുടെ വേഷം ധരിച്ചും മോഡലുകൾ നിരത്തിയും പ്രസംഗിച്ചും ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് ആദരവ് സമർപ്പിക്കുന്നതായിരുന്നു ഓരോ സൃഷ്ടികളും.
ഉപയോഗശൂന്യമായ വസ്തുക്കൾ, ഗ്ലാസ് ബോട്ടിലുകൾ, ഷെല്ലുകൾ, ബോർഡുകൾ തുടങ്ങി നിരവധി വസ്തുക്കൾകൊണ്ട് കുട്ടികൾ മനോഹരമായി ചെയ്തെടുത്ത സൃഷ്ടികൾ കൗതുകമുളവാക്കുന്നതും അവരുടെ കരകൗശല കഴിവുകൾ പ്രകടമാക്കുന്നവയുമായിരുന്നു.
വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമത്തിെൻറ ഫലമായി നടത്തിയ മേള ഏറെ പ്രീതി പിടിച്ചുപറ്റി. എക്സ്പോ നല്ലൊരു വിജയമാക്കി തീർക്കാൻ സഹായിച്ച കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും പ്രശംസിച്ച് ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.