ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ നി​ന്നു​ള്ള ദൃ​ശ്യം

സുഡാനിലെ പ്രശ്ന പരിഹാരം; ജിദ്ദ ചർച്ചയെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങളും സംഘടനകളും

ജി​ദ്ദ: സൗ​ദി​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ജി​ദ്ദ​യി​ൽ സു​ഡാ​ൻ സാ​യു​ധ സേ​ന പ്ര​തി​നി​ധി​ക​ളും റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സും ത​മ്മി​ലു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളു​ടെ തു​ട​ക്ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും സ്വാ​ഗ​തം ചെ​യ്തു.

ഖ​ത്ത​ർ

സൈ​നി​ക സം​ഘ​ട്ട​ന​ത്തി​ന് ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ വി​രാ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​നും തു​ട​ർ​ന്ന് വി​ശാ​ല​മാ​യ ച​ർ​ച്ച​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​മു​ള്ള ഈ ​ന​ട​പ​ടി ഖ​ത്ത​റി​ന്റെ അ​ഭി​ലാ​ഷം കൂ​ടി​യാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബ​ഹ്റൈ​ൻ

സു​ഡാ​നീ​സ് സാ​യു​ധ സേ​ന​യു​ടെ​യും റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സി​ന്റെ​യും പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ജി​ദ്ദ ന​ഗ​ര​ത്തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച ആ​രം​ഭി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും മു​ൻ​കൈ​യെ​ടു​ത്ത​തി​നെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കു​വൈ​ത്ത്

സൈ​നി​ക ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​നും സം​ഘ​ർ​ഷം കു​റ​ക്കാ​നും സു​ഡാ​ൻ ക​ക്ഷി​ക​ളെ ഒ​രു മേ​ശ​ക്ക് ചു​റ്റും ഇ​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​നു​മാ​യി സൗ​ദി​യും അ​മേ​രി​ക്ക​യും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു. സു​ഡാ​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പോ​രാ​ട്ട​വും സം​ഘ​ർ​ഷ​വും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന കു​വൈ​ത്ത് നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.

ഈ​ജി​പ്ത്

സു​ഡാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ക​യും അ​വ​ർ​ക്ക് മാ​നു​ഷി​ക​മാ​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​ഗ്ര​വും സ്ഥി​ര​വു​മാ​യ വെ​ടി​നി​ർ​ത്ത​ലി​ന് ച​ർ​ച്ച കാ​ര​ണ​മാ​കു​മെ​ന്ന് ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ഡാ​നീ​സ് പാ​ർ​ട്ടി​ക​ളെ സം​ഭാ​ഷ​ണം ആ​രം​ഭി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ സൗ​ദി അ​റേ​ബ്യ​യു​ടെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ശ്ര​മ​ങ്ങ​ളെ​യും പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും ഈ​ജി​പ്‌​ത്‌ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

ഒ.​ഐ.​സി

പ്രാ​ഥ​മി​ക ച​ർ​ച്ച ആ​രം​ഭി​ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും സം​യു​ക്ത ശ്ര​മ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ-​ഓ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹു​സൈ​ൻ ഇ​ബ്രാ​ഹിം ത്വാ​ഹ പ​റ​ഞ്ഞു.

നി​ല​വി​ലെ ദു​ഷ്‌​ക​ര സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​നു​ഷി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നും മാ​നു​ഷി​ക ഉ​ട​മ്പ​ടി പാ​ലി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഇ​രു​വ​ശ​ത്തു നി​ന്നു​മു​ള്ള ച​ർ​ച്ചാ പ്ര​തി​നി​ധി​ക​ളോ​ട് ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഉ​ട​ന​ടി സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​ൽ എ​ത്തി​ച്ചേ​രാ​നും സു​ഡാ​നി​ലെ പ​ര​മോ​ന്ന​ത ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​ക​ണ​മെ​ന്നും സു​ഡാ​ന് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ടും സാ​മ്പ​ത്തി​ക, മാ​നു​ഷി​ക സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​ന്താ​രാ​ഷ്ട്ര ദാ​താ​ക്ക​ളോ​ടും ഒ.​ഐ.​സി ആ​വ​ശ്യ​പ്പെ​ട്ടു.

ജി.​സി.​സി

സൗ​ദി​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും സം​യു​ക്ത ശ്ര​മ​ത്തെ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി അ​ഭി​ന​ന്ദി​ച്ചു. സം​ഭാ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നും പി​രി​മു​റു​ക്ക​ത്തി​ന്റെ തോ​ത് കു​റ​ക്കു​ന്ന​തി​നും മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ച​ർ​ച്ച സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ​വും യോ​ജി​പ്പും കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും സു​ര​ക്ഷ, സ​മാ​ധാ​നം, സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ​ക്കാ​യു​ള്ള സു​ഡാ​ൻ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷം സാ​ക്ഷാ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ത്തി​ന് ഈ ​ച​ർ​ച്ച സ​ഹാ​യി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും സു​സ്ഥി​ര​വും വി​പു​ലീ​കൃ​ത​വു​മാ​യ ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളി​ലൂ​ടെ പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്താ​ൻ എ​പ്പോ​ഴും ശ്ര​മി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

 

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി

അ​റ​ബ് പാ​ർ​ല​മെ​ന്റ്

ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട​താ​യി സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും പ്ര​ഖ്യാ​പി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ആ​ദി​ൽ അ​ൽ​അ​സൂ​മി സ്വാ​ഗ​തം ചെ​യ്തു. സു​ഡാ​ൻ പ്ര​തി​സ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ത്തി​നും ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ഭി​ന്ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​നും ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​യു​ന്ന​തി​നും സു​ഡാ​ൻ രാ​ഷ്ട്ര​ത്തെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്റെ​യും സ്ഥി​ര​ത​യു​ടെ​യും പാ​ത​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ഈ ​സം​രം​ഭം ന​ല്ലൊ​രു ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ആ​ദി​ൽ അ​ൽ​അ​സൂ​മി

 

Tags:    
News Summary - Problem Solving in Sudan; Various countries and organizations welcomed the Jeddah talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.