സംരക്ഷിച്ചുവളർത്തുന്ന ചെടികൾ പിഴുതാൽ 5000 കുവൈത്ത്​ ദീനാർ പിഴ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സർക്കാർ സംരക്ഷിച്ചുവളർത്തുന്ന ചെടികളും പൂവുകളും പിഴുതാൽ 5000 ദീനാർ പിഴ ലഭിക്കും. പരിസ്ഥിതി പബ്ലിക്​ ​അതോറിറ്റിയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​. സംരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയാൽ 500 ദീനാർ പിഴയീടാക്കും. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻസംരക്ഷണ അതോറിറ്റി, പരിസ്ഥിതി പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘം നിരീക്ഷണം നടത്തും. സബാഹ്​ അൽ അഹ്​മദ്, ജഹ്​റ എന്നിവിടങ്ങളിലെ​ നാച്ചുറൽ റിസർവിൽ അതിക്രമിച്ചുകയറിയാലും ശക്​തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്​തമാക്കി. നാച്ചുറൽ റിസർവിലെ ചുറ്റുവേലി ആവർത്തിച്ച്​ തകർക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ആളുകൾ അതിക്രമിച്ച്​ കടക്കുന്നത്​ മൂലം വന്യജീവികൾക്കും പരിസ്ഥിതിക്കും നാശമുണ്ടാവുന്നതായാണ്​ വിലയിരുത്തൽ. കുവൈത്ത്​ തീരത്തുനിന്ന്​ 19 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സബാഹ്​ അൽ അഹ്​മദ്​ നാച്ചുറൽ റിസർവ്​ വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സംരക്ഷണ കേന്ദ്രമാണ്​. കുവൈത്തി​​െൻറ വടക്കൻ കടലോരത്തോട് ചേർന്ന് ജഹ്റയിൽ 19 കിലോ മീറ്റർ ചുറ്റളവിൽ നിർമിച്ച ജഹ്​റ നാച്ചുറൽ റിസർവും അപൂർവ ജീവികളുടെയും പ്രകൃതി രമണീയതയുടെയും ഇടമാണ്​.

Tags:    
News Summary - project-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.