ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ ത​ൻ​വീ​ർ, സ​ദാ​ദ് അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു

മു​ഹ​മ്മ​ദ് ന​ബി അ​നു​ക​രി​ക്ക​പ്പെ​ടേ​ണ്ട അ​ത്യു​ജ്ജ്വ​ല വ്യ​ക്തി​ത്വം -മു​സ്ത​ഫ ത​ൻ​വീ​ർ

ജി​ദ്ദ: വി​ട്ടു​വീ​ഴ്ച​യു​ടെ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​ത്തി​ന്റെ​യും ഉ​ദാ​ത്ത​മാ​യ മാ​തൃ​ക കാ​ണി​ച്ച അ​ന്ത്യ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​ത്തെ വി​ശ്വാ​സി​ക​ൾ ത​ങ്ങ​ളു​ടെ ക​ർ​മ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്ര​ത്തോ​ളം ആ​വാ​ഹി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ഓ​രോ​രു​ത്ത​രും ആ​ത്മ​വി​ചാ​രം ന​ട​ത്തു​മ്പോ​ഴാ​ണ് പ്ര​വാ​ച​ക​സ്നേ​ഹം അ​ർ​ഥ​വ​ത്താ​കു​ന്ന​തെ​ന്ന് ഇ​സ്‍ലാ​മി​ക പ്ര​ബോ​ധ​ക​ൻ മു​സ്ത​ഫ ത​ൻ​വീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘മു​ഹ​മ്മ​ദ് ന​ബി: അ​നി​ത​ര​മാ​യ സൗ​ന്ദ​ര്യ​മു​ള്ള അ​ത്യു​ജ്ജ്വ​ല ജീ​വി​തം’​എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​സ്‍ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ള​ങ്ക​മി​ല്ലാ​ത്ത ജീ​വി​ത​വി​ശു​ദ്ധി​യോ​ടു​കൂ​ടി ജ​ന​സ​മ​ക്ഷ​ത്തി​ൽ ജീ​വി​ച്ച പ്ര​വാ​ച​ക ജീ​വി​ത​ത്തെ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ നി​ഷ്പ​ക്ഷ​മാ​യി പ​ഠി​ക്കു​ക​യും വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കും ആ ​ജീ​വി​ത​ത്തെ പ​ക​ർ​ത്തു​വാ​ൻ അ​ല്ലാ​തെ ഇ​ക​ഴ്ത്തു​വാ​ൻ ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​ച​ക​നെ അ​വ​ഹേ​ളി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും തു​ട​ർ​ച്ച​യാ​യി നി​ന്ദി​ക്കു​ക​യും ചെ​യ്യു​ക വ​ഴി അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യ​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാം എ​ന്ന് വ്യാ​മോ​ഹി​ക്കു​ന്ന​വ​ർ മൂ​ഢ​സ്വ​ർ​ഗ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​ദാ​ദ് അ​ബ്ദു​സ്സ​മ​ദ് പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​വാ​ച​ക​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ന​ബി​നി​ന്ദ​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മ​പ്പെ​ടു​ത്തി.

അ​ൽ​സ​ഫ ജാ​ലി​യ​ത്ത് പ്ര​തി​നി​ധി ഷെ​യ്ഖം മ​ശ്ഹൂ​ർ അ​ൽ ശു​ഹൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ഉ​പാ​ധ്യ​ക്ഷ​ൻ നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും ഷാ​ഫി മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Prophet Muhammad is a brilliant personality to emulate - Mustafa Tanveer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.