ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മാനേജറും യതീംഖാന സ്ഥാപക നേതാവായിരുന്ന പരേതനായ എം.കെ. ഹാജിയുടെ പുത്രനുമായ എം.കെ. ബാവക്കും കോളജ് സൂപ്രണ്ട് മുജീബ് കാരിക്കും പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി.
പി.എസ്.എം.ഒ കോളജിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഗോൾഡൻ ജൂബിലി കെട്ടിടം 2025 അവസാനം ആകുമ്പോഴേക്കും പൂർത്തീകരിക്കാൻ കഴിയുമെന്ന് സ്വീകരണത്തിൽ എം.കെ. ബാവ പറഞ്ഞു. പൂർവ വിദ്യാർഥികളുടെ അകമഴിഞ്ഞ സംഭാവനകൾ കൊണ്ടാണ് ഇത്രയും വേഗത്തിൽ കെട്ടിടത്തിന്റെ പണികൾ മുന്നോട്ട് പോകുന്നത്.
കെട്ടിട നിർമാണത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ഒരു നിയമനത്തിനും കോഴ വാങ്ങാതെ തന്നെ പൂർവസൂരികളായ നേതാക്കൾ കാണിച്ചുതന്ന വഴികളിലൂടെ തന്നെ നടന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതവും റഷീദ് പറങ്ങോടത്ത് നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷാധികാരി സലാഹ് കാരാടൻ, ഭാരവാഹികളായ അഷ്റഫ് അഞ്ചാലൻ, എം.പി. റഊഫ്, കെ.എം.എ. ലത്തീഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. സുഹൈൽ, കെ.കെ. മുസ്തഫ, അബ്ദുസ്സമദ് പൊറ്റയിൽ, ശമീം താപ്പി, ബഷീർ അച്ചമ്പാട്ട്, ജഅ്ഫർ മേലെവീട്ടിൽ, ഹസൻ മേൽമുറി, ഹസീബ് പൂങ്ങാടൻ, അനസ് പന്തക്കൽ, പി.എം.എ. ബാവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.