ദമ്മാം: പയ്യന്നൂർ സാംസ്കാരിക വേദി (പി.എസ്.വി) ദമ്മാം ചാപ്റ്റർ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 'സൂപ്പർ കപ്പ് 2022'ലെ ആദ്യ ടൂർണമെന്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ദമ്മാം അൽ റയാഹ് ഫീൽഡിൽ നടന്നു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം ഡിഫ ആക്ടിങ് പ്രസിഡന്റ് മൻസൂർ മങ്കട നിർവഹിച്ചു.
ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ് ടൂർണമെന്റ് കിക്കോഫ് ചെയ്തു. സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ മുഖ്യരക്ഷാധികാരി സുരേന്ദ്രൻ പയ്യന്നൂർ, മുൻ പ്രസിഡന്റ് കെ.വി. അനീഷ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഇ.വി. ഗിരീഷ് നന്ദി പറഞ്ഞു.
ഫൈൻ കാർഗോ, ഒലിവർ എഫ്.സി, സൽക്കാര ഫാമിലി റസ്റ്റാറൻറ്, ജുബൈൽ ആരോ എഫ്.സി, റാക്ക സിറ്റി എഫ്.സി, ഈസ്റ്റേൺ എഫ്.സി, ടി.എം.എഫ്.സി, പി.എസ്.വി എഫ്.സി എന്നീ ടീമുകളാണ് ടൂർണമെൻറിൽ ഏറ്റുമുട്ടിയത്. ഫൈനൽ മത്സരത്തിൽ ഒലിവർ എഫ്.സിയെ രണ്ട്-ഒന്ന് എന്ന സ്കോറിൽ പരാജയപ്പെടുത്തി ഫൈൻ കാർഗോ എഫ്.സി സൂപ്പർ കപ്പ് 2022 ജേതാക്കളായി.
മത്സരവിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. മുഖ്യാതിഥി മൻസൂർ മങ്കടക്ക് സ്പോർട്സ് ക്ലബിന്റെ മെമന്റോ സ്പോർട്സ് ക്ലബ് ഫുട്ബാൾ ടീം മാനേജർ ഫൈസൽ കുന്നത്തും ഡയമണ്ട് സ്പോൺസർക്കുള്ള മെമന്റോ സുരേന്ദ്രൻ പയ്യന്നൂർ, ജഗത്തിനും സമ്മാനിച്ചു. റഫറിമാരായ ഷിഹാസ് ബോൺ അബ്ദുസമദ്, ഹർഷാദ്, ഹനീഫ, അബ്ദുറഹ്മാൻ എന്നിവരാണ് കളി നിയന്ത്രിച്ചത്.
റഫീഖ് (ബെസ്റ്റ് ഡിഫൻഡർ), റഫീഖ് (പ്ലയർ ഓഫ് ദ ടൂർണമെൻറ്), സാദിഖ് (ബെസ്റ്റ് ഗോൾ കീപ്പർ) എന്നിവർ വ്യക്തിഗത അവാർഡുകൾ നേടി. ബിനു തോമസ് അവതാരകനായി. ടൂർണമെന്റ് ചീഫ് കോഓഡിനേറ്റർ റിഷാദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.