ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുന്നു 

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാൻ -ഒ.ഐ.സി.സി

റിയാദ്: കൽപറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിൽ കയറി അക്രമം അഴിച്ചുവിടുകയും രാഷ്ട്രപിതാവിന്റെ ഫോട്ടോ അടക്കം നശിപ്പിക്കുകയും ചെയ്ത സി.പി.എം, എസ്.എഫ്.ഐ ഗുണ്ട ആക്രമണം സംഘ്പരിവാർ സർക്കാറിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു കാരണവുമില്ലാതെയാണ് രാജ്യത്തെ ജനാധിപത്യ പാർട്ടിയുടെ അഖിലേന്ത്യ നേതാവിന്റെ ഓഫിസിൽ കയറി അക്രമം നടത്തിയത്. ആക്രമണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, സത്താർ കായംകുളം, സലിം ആർത്തിയിൽ, മാള മുഹിയുദ്ദീൻ, യോഹന്നാൻ, അജയൻ ചെങ്ങന്നൂർ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, ഷാജി മഠത്തിൽ, റോയ് വയനാട്, അലക്സ് കൊല്ലം, മുജീബ് കായംകുളം, നേവൽ ഗുരുവായൂർ, മാത്യു എറണാകുളം, ഷിബു ഉസ്മാൻ, റഫീഖ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂർ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Rahul Gandhi's office attack to please central government: OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.