ജിദ്ദ: അടുത്ത ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സിവിൽ ഡിഫൻസ് വ്യക്തമാക്കി. റിയാദ്, മക്ക, ജിസാൻ, നജ്റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി എന്നിവിടങ്ങൾ മഴ പെയ്യുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. വെള്ളപ്പൊക്കം, വെള്ളക്കെട്ടുകൾ, താഴ്വരകൾ എന്നിവിടങ്ങളിൽനിന്ന് മാറി നിൽക്കണം. അവയിൽ നീന്തരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളാണെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.