ജിദ്ദ: ഇരുഹറമുകളിെല റമദാൻ പദ്ധതികൾക്ക് വിജയകരമായ പര്യവസാനം. കോവിഡ് മുൻകരുതലുകൾക്കിടയിൽ തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷക്കും അവർക്ക് സുഗമവും സമാധാനത്തോടെയും ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനും ആവിഷ്കരിച്ച പദ്ധതികളാണ് വിജയകരമായി അവസാനിച്ചത്. ഇരുഹറം കാര്യാലയത്തിെൻറയും ബന്ധപ്പെട്ട വകുപ്പുകളുടെയും സേവനങ്ങൾ റമദാൻ പദ്ധതികൾ വിജയം വരിക്കാൻ വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
റമദാൻ പദ്ധതികൾ വിജയകരമായതിൽ ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വന്തം നിലയിലും ഇരുഹറം ഇമാമുകളുടെയും ജീവനക്കാരുടെയും പേരിലും സൗദി ഭരണകൂടത്തിന് നന്ദി അറിയിച്ചു.റമദാൻ പദ്ധതികൾ വിജയകരമായതിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. ഇസാം ബിൻ സഅദും സൽമാൻ രാജാവിനും കിരീടാവകാശിക്കും അഭിനന്ദനങ്ങൾ നേർന്നു.
കോവിഡ് മുൻകരുതലുകൾക്കിടയിൽ ഇരുഹറമുകളിൽ നൽകുന്ന സേവനങ്ങൾ ഹറമുകളെയും അവിടെയത്തുന്നവരെയും സേവിക്കാൻ ഭരണകൂടം കാണിക്കുന്ന താൽപര്യത്തെ സ്ഥിരീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ദൈവാനുഗ്രഹംകൊണ്ടും വിവിധ വകുപ്പുകൾ നേരേത്ത നടത്തിയ ഒരുക്കവും പ്രവർത്തനങ്ങളും മൂലമാണ് റമദാൻ പദ്ധതികൾ വിജയം വരിക്കാനായതെന്നും ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.