ഫൗസിയ സിദ്ദീഖ്, ശബാന യാസ്മിൻ, റുക്സാന നാസർ
ദമ്മാം: ഖത്വീഫ് കെ.എം.സി.സി വനിതാ വിങ് സംഘടിപ്പിച്ച റമദാൻ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ 23 വരെ നടന്ന പരിപാടിയിൽ നൂറിലേറെ മത്സരാർഥികൾ പങ്കെടുത്തു.
ഫൗസിയ സിദ്ദീഖ് ഒന്നാം സ്ഥാനവും ശബാന യാസ്മിൻ, റുക്സാന നാസർ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കും മത്സരത്തിലെ മുഴുവൻ പങ്കാളികൾക്കും പ്രത്യേക പുരസ്കാരവും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി അനുമോദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ വനിതാവിങ് പ്രസിഡന്റ് സറീന നിയാസ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഷ്താഖ് പേങ്ങാട് ഫലപ്രഖ്യാപനം നിർവഹിച്ചു. നിയാസ് തോട്ടിക്കൽ, ജസീന നൗഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.