റിയാദ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഒരു കാലഘട്ടത്തിന്റെ ആവേശവുമായ റംല ബീഗത്തിന്റെ നിര്യാണത്തിൽ പ്രവാസി സാംസ്കാരികവേദി അനുശോചനം രേഖപ്പെടുത്തി. കലാസാഹിത്യ രംഗത്ത് വനിതകൾ, വിശേഷിച്ചും മുസ്ലിം സ്ത്രീകൾ ഏറെ പിന്നാക്കംനിന്നിരുന്ന കാലത്ത് യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ധീരതയോടെ മറികടന്ന കലാകാരിയാണ് റംല ബീഗം.
കഥാപ്രസംഗക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗം ഏറെ പ്രസിദ്ധമാണ്. ഇസ്ലാമിക കഥകള്‍ക്കു പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നല്ല ഭാഷയും മികച്ച അവതരണവും അവരുടെ പ്രത്യേകതയായിരുന്നുവെന്ന് വാർത്തക്കുറിപ്പിൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.