‘പ്രവാസി കലോത്സവം 24’ രജിസ്ട്രേഷന്‍ ഇന്ന്​ അവസാനിക്കും

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജനല്‍ എറണാകുളം-തൃശൂര്‍ ജില്ലാകമ്മിറ്റി ഒക്ടോബര്‍ നാലിന് സംഘടിപ്പിക്കുന്ന ഷഹീന്‍ അക്കാദമി ദമ്മാം മുഖ്യ പ്രാജോയകരായ ‘പ്രവാസി കലോത്സവം 24’​െൻറ രജിസ്ട്രേഷന്‍ ​വെള്ളിയാഴ്​ച (സെപ്തംബര്‍ 20) അവസാനിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും മുതിര്‍ന്ന പ്രവാസികളില്‍നിന്നും ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടകര്‍ പറഞ്ഞു.

കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന, നാടോടിനൃത്തം, കോല്‍ക്കളി, മോണോആക്ട്, ഗ്രൂപ്പ് സോങ്ങ്, ലളിത ഗാനം, കവിതാരചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ 13 വ്യത്യസ്ത സ്​റ്റേജ് -സ്​റ്റേജിതര മത്സരങ്ങളില്‍ അഞ്ചാം ക്ലാസ്​ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങൾക്ക്​ 0545710448 എന്ന വാട്​സ്​ ആപ്പ്​ നമ്പറിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.