റിയാദ്: കൈയബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനശ്രമങ്ങളിൽ സഹകരണം ആവശ്യപ്പെട്ട് നിയമസഹായ സമിതി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ യോഗം വിളിച്ചുചേർത്തു.
റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. യൂസുഫ് കാക്കഞ്ചേരി വിഷയം അവതരിപ്പിച്ചു. മുനീർ പാഴൂർ നിയമനടപടികൾ വിശദീകരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു. റിയാദിലെ വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പരിപാടിയിൽ പങ്കെടുത്തു. തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഇവർ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.