റിയാദ്: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രാർഥന സദസ്സ് സംഘടിപ്പിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
രാജ്യമെന്നാൽ അതിലെ ജനങ്ങളാണെന്നും എല്ലാ വിഭാഗം ആളുകളുടേതുമാണ് രാജ്യം എന്നും പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ കൈവരിക്കുന്ന ഒരുമയാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. ഇന്ന് രാജ്യം ഗാന്ധിജിയുടെ ഘാതകരെ വാഴ്ത്തുന്നവരുടെ കൈയിലാണ്. അവർ ചരിത്രങ്ങൾ മാറ്റാനും ഗാന്ധിജിയെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെയും തിരസ്കരിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തിരിച്ചറിയണമെന്നും രാജ്യത്ത് സമാധാനവും പുരോഗതിയും ഉണ്ടാവണമെങ്കിൽ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് മനസ്സിലാക്കണമെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
ബത്ഹയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പ്രാർഥന സദസ്സിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, യഹിയ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, സിദ്ദീഖ് കല്ലൂപ്പറമ്പൻ, ജില്ല ഭാരവാഹികളായ സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അബ്ദുൽ മജീദ് കണ്ണൂർ, സലിം ആർത്തിയിൽ, സകീർ ദാനത്ത്, സോണി തൃശൂർ, അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, റഫീഖ് വെമ്പായം, സഫീർ ബുർഹാൻ, ജയൻ ചെങ്ങന്നൂർ, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ, ഹാഷിം ആലപ്പുഴ, നാസ്സർ വലപ്പാട്, വിൻസൻറ് തിരുവന്തപുരം, സലിം വാഴക്കാട്, സന്തോഷ് കണ്ണൂർ, സൈനുദ്ദീൻ, മുത്ത് പാണ്ടിക്കാട്, ബനൂജ്, ഉനൈസ് നിലമ്പൂർ, സഞ്ജു തൃശൂർ, അഷറഫ് കായംകുളം, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.