മസ്കത്ത്: സ്വതന്ത്ര ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 73ാം ഓർമ പുതുക്കി ഒമാനിലും ഇന്ത്യൻ പ്രവാസി സമൂഹം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വിവിധ സാമൂഹിക സന്നദ്ധ, സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓൺലൈനിലൂടെയായിരുന്നു നടന്നിരുന്നത്. ഇന്ത്യൻ എംബസിയിൽ അംബാസഡർ അമിത് നാരങ്ങ് പതാക ഉയർത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എംബസി ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. രാഷ്ട്രപതിയുടെ സന്ദേശവും വായിച്ചു. ഇന്ത്യൻ സ്കൂൾ വാദി കബീറിലെ വിദ്യാർഥികൾ ആലപിച്ച ദേശഭക്തി ഗാനവും ഉണ്ടായിരുന്നു. ഇന്ത്യൻ എംബസിയിൽ വൈകീട്ട് നടന്ന പരിപാടിയിൽ ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി മുഖ്യാതിഥിയായി. വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്ര ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇബ്രി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇബ്രി ഗവ. ഹോസ്പിറ്റൽ, സ്കൂൾ അധികൃതർ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പ് നടത്തിയത്.
സുർ: റിപ്പബ്ലിക് ദിനത്തിൽ ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ സുന്നി ബാലവേദി യൂനിറ്റ് ബാല ഇന്ത്യ സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിപാടി അബ്ദുനാസർ ദാരിമി മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം ബശീർ ഫൈസി കുരിയാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ അൻവരി തലയാട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി നാസർ മൗലവി തലയാട് ആശംസകൾ നേർന്നു. ഫാത്തിമ റിൻഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്റസ കുട്ടികളുടെ വ്യത്യസ്തമായ പരിപാടികളും അരങ്ങേറി. കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആബിദ് മുസ്ലിയാർ എറണാകുളം സ്വാഗതവും നന്ദിയും പറഞ്ഞു.
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വ റിപ്പബ്ലിക് ദിനാഘോഷം ഓൻലൈനിലൂടെ നടന്നു. രാഷ്ട്രപതിയുടെ സന്ദേശം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ മുഫീത് പുലത്ത് വായിച്ചു. ദേശഭക്തി ഗാനം, മൂകാഭിനയം, ടാബ്ലോ, ഡാൻസ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പ്രിൻസിപ്പൽ ജോൺ ഡൊമനിക്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹെഡ് ഗേൾ മീന മനോജ് സ്വാഗതവും ഹെഡ് ബോയ് എബൽ അബ്രാഹാം നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, എ.വി.പി. ഫഹീംഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിനാസ്: റിപ്പബ്ലിക് ദിനത്തിൽ ഷിനാസ് സുന്നി സെന്റർ, കെ.എം.സി.സി സംയുക്തമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഓൺലൈനിലൂടെ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ഹാഫിള് ഇ.കെ. അബൂബക്കർ സിദ്ദീഖ് പ്രാർഥന നടത്തി. ഷുക്കൂർ ഹാജി, ഷമീർ സൈനി, സുബൈർ വയനാട്, അബൂബക്കർ അസീസ് കോളയാട് (ഖത്തർ), ആബിദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു. മുനീർ പേരാമ്പ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്റസ കുട്ടികൾ, കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. യു.കെ. റഹീം സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു.
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനിലൂടെ നടന്നു. ആർട് എക്സിബിഷനും സംഘടിപ്പിച്ചു. പേരന്റ് റിലേഷൻസ് സബ്കമ്മിറ്റി തലവൻ കെ. വിനോദ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ കമ്മിറ്റി അംഗം ശമ ശംസുദ്ദീൻ ആർട് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ദേശഭക്തിഗാനമടക്കമുള്ള, വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിൻസിപ്പൽ അമർ ശ്രീവാസ്ത സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ ചുങ്കത്ത്, വൈസ് പ്രസിഡന്റ് ബ്ലെസി ഡയാന ഷിജി, പ്രൈമറി വൈസ് പ്രിൻസിപ്പൽ ഗീത ചൗഹാൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.