നാട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം ജീവിച്ച മണ്ണിൽനിന്ന് മനസ്സ് പറിച്ചെടുത്ത് ഗഫൂറും സഹധർമിണിയും മടങ്ങി. 42 വർഷത്തിലധികം നീണ്ട പ്രവാസത്തിന് വിരാമം കുറിക്കുേമ്പാൾ സ്വന്തം വീടുവിട്ടുപോകുന്നതുപോലൊരു ഹൃദയ വേദന ഇരുവർക്കും താങ്ങാനാവുമായിരുന്നില്ല. ദമ്മാമിലെ സംഘടന പ്രവർത്തനമേഖലയിലും വലുപ്പച്ചെറുപ്പമില്ലാത്ത സൗഹൃദക്കൂട്ടത്തിനിയിലും പ്രിയപ്പെട്ട 'ഗഫൂറിക്ക'യാണ് ദമ്മാമിനോട് വിടപറയുന്നത്. കൊച്ചി ഖലീഫ മൻസിലിൽ ഗഫൂറിന് (72) സൗദി അറേബ്യ പിറന്ന നാടുപോലെത്തന്നെ പ്രിയപ്പെട്ടതാണ്. 1979ലാണ് സൗദിയിൽ ആദ്യമായെത്തുന്നത്. അതിനായി ബോംബെയിൽ ആറു മാസം കാത്തുകഴിയേണ്ടിവന്നു. മറ്റു 12 ഭാഗ്യാന്വേഷികളോടൊപ്പമാണ് ഗഫൂർ ദമ്മാമിലെത്തിയത്. അന്ന് ദഹ്റാൻ വിമാനത്താവളത്തിൽ എമിഗ്രേഷൻ പോയൻറും കടന്ന് അകത്തെത്തിയാണ് സ്പോൺസർ 13 പേരെയും സ്വീകരിച്ചത്. എന്തിനാണ് അകത്തു വന്ന് സ്വീകരിച്ചതെന്ന ചോദ്യത്തിന്, അല്ലെങ്കിൽ നിങ്ങളെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു മറുപടി. ദമ്മാമിൽ അന്ന് വലിയ കെട്ടിടങ്ങൾ ഉയർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ.
കൺസ്ട്രക്ഷൻ സൈറ്റിൽ കല്ലും സിമൻറും ചുമക്കലാണ് ആദ്യം കിട്ടിയ പണി. ഭാഷയും ആത്മാർഥതയും കൈമുതലായുള്ളതിനാൽ പെെട്ടന്നുതന്നെ സ്പോൺസറൂെട ഇഷ്ടക്കാരനായി. അതോടെ ബഖാലയിലേക്ക് ജോലി മാറ്റിക്കിട്ടി. ആറ് വർഷം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. പിന്നീട് സ്പോൺസറുടെ സുഹൃത്തിെൻറ സ്പോൺസർഷിപ്പിലേക്ക് മാറി. 36 വർഷമാണ് പുതിയ സ്പോൺസറോടൊപ്പം ജോലി ചെയ്തത്. 71 വയസ്സായി ഇനിയും പ്രവാസം വയ്യെന്ന് പറഞ്ഞിട്ടും സ്പോൺസർ റീഎൻട്രി വിസയേ തരൂ എന്നായിരുന്നു നിലപാട്. നാട്ടിൽ പോയി മടങ്ങാനുള്ള വിമാനടിക്കറ്റും റീഎൻട്രി വിസയുമാണ് ആദ്യം നൽകിയത്. കോവിഡ് കാലം കൂടി വന്നതോടെ നാട്ടിൽ പോകണമെന്ന് ഗഫൂർ ശക്തമായി ആവശ്യപ്പെടുകയായിരുന്നു.
ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് സ്പോൺസർ എക്സിറ്റ് നൽകാൻ തയാറായത്. ദമ്മാമിലെ പ്രവാസി സാംസ്കാരിക വേദിയിലെ സജീവ സാന്നിധ്യമായ ഗഫൂറിന് വിപുലമായ സൗഹൃദ വലയമാണുള്ളത്. ഒമ്പത് വർഷം മുമ്പാണ് ഭാര്യ നൂർജഹാനെ സൗദിയിലേക്ക് കൊണ്ടുവന്നത്. നാല് പെൺമക്കെള മികച്ച വിദ്യാഭ്യാസം നൽകി വളർത്താനായി എന്നതാണ് തങ്ങളുടെ വിജയമെന്ന് ഇരുവരും സമ്മതിക്കുന്നു. മൂത്തമകൾ നാദിയ എം.എസ്സി, ബി.എഡ്, സൈക്കോളജി ബിരുദധാരിയാണ്. രണ്ടാമത്തെ മകൾ നൗഫിയ എം.എസ്സി, ബി.എഡുകാരിയാണ്. മൂന്നാമത്തെ മകൾ നൗഹിദ് എം.ബി.എക്കാരിയാണ്. വോഡഫോണിൽ ജോലിചെയ്യുന്നു. നാലാമത്തെ മകൾ നൗറിൻ ബി.ആർക് എൻജിനീയറും. പ്രവാസി സംസ്കാരിക വേദിയും മറ്റു കൂട്ടായ്മകളും ഇരുവർക്കും യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.