അൽഅഹ്സ: ലൈസൻസില്ലാതെ പ്രവർത്തിച്ച അത്തർ സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സ്വദേശിക്ക് വാണിജ്യ മന്ത്രാലയം 50, 000 റിയാൽ ഉപഹാരം. ഉപഭോക്താക്കളെ വഞ്ചിച്ച് വ്യാജ അത്തറുകൾ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്ന കേന്ദ്രമാണ് സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് പിടിയിലായത്. സ്ഥാപന ഉടമക്കെതിരെ കോടതി ശിക്ഷ പുറപ്പെടുവിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതോടൊപ്പം രണ്ട് ലക്ഷം റിയാലാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. വിവരമറിയിച്ചതിന് ഉപഹാരമായി നേരത്തെ രണ്ട് കേസുകളിൽ 75,000 റിയാൽ വീതം സ്വദേശികൾക്ക് വാണിജ്യ മന്ത്രാലയം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.