മാധ്യമ പ്രവർത്തക​െൻറ അറസ്​റ്റിൽ റിംഫ് പ്രതിഷേധിച്ചു

റിയാദ്​: വാർത്ത ശേഖരിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവർത്തകനും കേരള വർക്കിങ് ജേർണലിസ്​റ്റ്​ യൂനിയൻ ഡൽഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ഉത്തർ​പ്രദേശ്​ പൊലീസ് അറസ്​റ്റ്​ ചെയ്തതിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള വടക്കെ ഇന്ത്യൻ സംസ്ഥനങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണുള്ളതെന്ന്​ പ്രവർത്തകസമിതി യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുകയോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. കേന്ദ്ര^സംസ്ഥാന സർക്കാറുകൾ മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിന് അറുതി വരുത്തണമെന്ന് പ്രതിഷേധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags:    
News Summary - Rimf protests the arrest of a journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.