റിയാദ്: സൗദി അറേബ്യയുടെ 93ാം ദേശീയദിനാഘോഷ ഭാഗമായി ‘അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയദിനത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ചു. വൈകീട്ട് അഞ്ചു വരെ നീണ്ട ക്യാമ്പിൽ സ്ത്രീകളടക്കം നിരവധി പേരാണ് രക്തം നൽകാനെത്തിയത്.
വർഷങ്ങളായി റിയാദ് ഘടകം സൗദിയുടെ ദേശീയദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. നിരവധി പ്രവർത്തകരാണ് എല്ലാ വർഷവും രക്തം നൽകാനായി റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്താറുള്ളത്. വനിത കെ.എം.സി.സി കമ്മിറ്റി നേതൃത്വത്തിൽ ഒട്ടേറെ വനിതകളും രക്തദാനം ചെയ്തു. ക്യാമ്പ് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കിങ് സഊദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ. ഖാലിദ്, വി.കെ. മുഹമ്മദ്, കെ.കെ. കോയാമു ഹാജി, ജലീൽ തിരൂർ, യു.പി. മുസ്തഫ, അബ്ദുസ്സലാം തൃക്കരിപ്പൂർ, പി.സി. അലി വയനാട്, കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് മലപ്പുറം, അബ്ദുറഹ്മാൻ ഫറോക്ക്, ഷാഹിദ്, ഷംസു പെരുമ്പട്ട എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് തുവ്വൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.