കിങ് അബ്ദുല്ല ഫൈനാൻഷ്യൽ സെൻററിനോട് ചേർന്നുള്ള റിയാദ് മെട്രോ സ്റ്റേഷൻ
റിയാദ്: റമദാൻ എത്തുന്നതോടെ നഗരവാസികളുടെ ദിനചര്യക്കുണ്ടാവുന്ന മാറ്റം കണക്കിലെടുത്ത് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു. ട്രെയിനിന്റെ പുതിയ ദൈനംദിന പ്രവർത്തനസമയം റിയാദ് പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ടുവരെയായിരിക്കും സർവിസ്. നിലവിൽ ഇത് രാവിലെ ആറ് മുതൽ രാത്രി 12.30 വരെയായിരുന്നു.
പുതിയ സമയക്രമമനുസരിച്ച് വെള്ളിയാഴ്ച രാവിലെ സർവിസുണ്ടാവില്ല. ഉച്ചക്ക് 12 മുതൽ പുലർച്ചെ മൂന്ന് വരെ ആയിരിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയായിരിക്കും. മെട്രോയോട് അനുബന്ധിച്ചുള്ള റിയാദ് ബസുകൾ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.