നവോദയ സാംസ്കാരിക വേദി റിയാദിൽ മരിച്ച കണ്ണൂർ സ്വദേശി അനൂബിെൻറ കുടുംബത്തിന് വേണ്ടി സമാഹരിച്ച ഫണ്ട് സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ കൈമാറുന്നു
റിയാദ്: ശിഫയിൽ മസ്തിഷാഘാതം മൂലം മരിച്ച കണ്ണൂർ മുണ്ടേരി ഏച്ചൂർ സ്വദേശി അനൂബിന്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് നവോദയ സ്വരൂപിച്ച ഫണ്ട് സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ കുടുംബത്തിന് കൈമാറി.
മൂന്ന് ലക്ഷം രൂപയാണ് കുടുംബ സഹായധനമായി നൽകിയത്. നവോദയ ശിഫ യൂനിറ്റ് അംഗമായിരുന്ന അനൂബ് സ്ട്രോക്ക് ബാധിച്ച് ആഴ്ചകളോളം ശുമൈസി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ നവംബറിലാണ് അനൂബ് മരിച്ചത്. ഭാര്യ ദിവ്യയും മക്കളായ ആയുഷ്, അപർണ എന്നിവരും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി ബാബുരാജ്, ഏരിയ കമ്മിറ്റി അംഗം പി. ചന്ദ്രൻ, മുണ്ടേരി, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി. പ്രജീഷ്, മാവിലാച്ചേരി ബ്രാഞ്ച് സെക്രട്ടറി പി. ലജീഷ്, പ്രാദേശിക നേതാക്കളായ പി. കൗസല്യ, കെ. മഹേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം പി.പി. ശ്യാമള എന്നിവരും നവോദയ ജനറൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, റിയാദ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ കരിവെള്ളൂർ, ഹാരിസ് വയനാട്, പ്രവർത്തകരായ വിപിൻ കണ്ണൂർ, ശ്യാം, നിതിൻ എന്നിവരും അനൂബിന്റെ കുടുബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.