റിയാദ്: തലസ്ഥാന നഗരത്തിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, റോഡ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, മിഡിലീസ്റ്റിലെ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ മുൻനിര കേന്ദ്രമായി നഗരത്തെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി റിയാദ് റിങ് ആൻഡ് മേജർ റോഡ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ച് റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി. പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉൾപ്പെടുന്ന നാല് പദ്ധതികൾക്ക് 1,300 കോടി സൗദി റിയാലിൽ കൂടുതലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
റിയാദിനെ ലോകത്തിലെ മഹത്തായ നഗരങ്ങളിലൊന്നായി ഉയർത്തുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ പദ്ധതികളെന്ന് പ്രഖ്യാപന വേളയിൽ പുറത്തിറക്കിയ കുറിപ്പിൽ റോയൽ കമീഷൻ സി.ഇ.ഒ. എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താൻ അറിയിച്ചു. ബൃഹദ് പദ്ധതി നടപ്പാക്കാൻ അനുമതിയും പിന്തുണയുമേകിയ സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. റിയാദ് റോഡ് വികസന പ്രോഗ്രാം നഗരത്തിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി എക്സ്പ്രസ് വേകളുടെയും പ്രധാന റോഡുകളുടെയും ശൃംഖലയുടെ വികസനത്തിലൂടെ കണക്റ്റിവിറ്റി വർധിപ്പിച്ച് നഗരത്തിന്റെ നിലവിലെയും ഭാവിയിലെയും ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.