റിയാദ്: സൗദി ഗതാഗത മന്ത്രാലയവും റോഡ്സ് ജനറൽ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റോഡ് സേഫ്റ്റി ആൻഡ് സസ്റ്റൈനബിലിറ്റി കോൺഫറൻസ് രണ്ടുദിവസമായി റിയാദിൽ നടന്നു. ഗതാഗത, ലോജിസ്റ്റിക് സേവനമന്ത്രിയും റോഡുകളുടെ ജനറൽ അതോറിറ്റി ചെയർമാനുമായ എൻജി. സാലിഹ് അൽ ജസർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
‘റോഡ് സുരക്ഷയും സുസ്ഥിരതയും: നാളേക്ക് വേണ്ടി നവീകരിക്കുന്നു’ എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽനിന്ന് ആയിരത്തിലധികം ട്രാൻസ്പോർട്ടേഷൻ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ധർ പങ്കെടുത്തു. റോഡ് സുരക്ഷയും ഭാവിയിലെ ഗതാഗതവ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
‘റോഡ് സുരക്ഷയും ഭാവിയിലെ റോഡുകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകളും കീ നോട്ട് അവതരണവും വിദഗ്ധരുടെ പാനൽ ചർച്ചകളും നടന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സുരക്ഷരീതികളും ഏറ്റവും പുതിയ സാങ്കേതിക പുരോഗതികളും അവതരിക്കപ്പെട്ട ഈ സെഷനുകളിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് തുടങ്ങിയവ ഗതാഗതരംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എന്ത് പ്രാധാന്യമുണ്ട് എന്നതും വിശദമായി ചർച്ചയായി.
‘സുസ്ഥിര ഗതാഗതം’ എന്ന ചർച്ചയിൽ ഗവൺമെൻറ് നയങ്ങൾ, കാർബൺ പുറന്തള്ളൽ ഒഴിവാക്കാനുള്ള ശ്രമങ്ങൾ, ഗ്രീൻ ഇൻഫ്രാസ്ട്രക്ചറിെൻറ പ്രാധാന്യം എന്നിവയുടെ പ്രാധാന്യം ചർച്ച ചെയ്തു.
എ.ഐ, ഐ.ടി.എസ് സാങ്കേതികവിദ്യകൾ ഗതാഗത നിയന്ത്രണവും വാഹനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും എങ്ങനെ മെച്ചപ്പെടുത്തും എന്ന് വിശദീകരിച്ച നിരവധി സെഷനുകൾ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
റോഡ് സുരക്ഷയിൽ എ.ഐ ആൻഡ് മെഷീൻ ലേണിങ് എന്നിവ എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സമ്മേളനത്തിെൻറ പ്രധാന ചർച്ചവിഷയമായിരുന്നു. കാർബൺ പുറന്തള്ളുന്നത് കുറക്കലും സുസ്ഥിര വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ, സ്മാർട്ട് സിറ്റികളും ഓട്ടോമേറ്റഡ് മൊബിലിറ്റിയും, സുരക്ഷിത റോഡ് ഡിസൈൻ മാർഗങ്ങൾ, നഗര റോഡ് സുരക്ഷ ഉൾക്കൊള്ളുന്ന വികസനം, റോഡ് സുരക്ഷ നയങ്ങളും തന്ത്രങ്ങളും കോൺഫറൻസിെൻറ വിവിധ സെഷനുകളിൽ ചർച്ച ചെയ്യപ്പെട്ടു.
എ.ഐ, ഐ.ടി.എസ്, സുസ്ഥിര ഗതാഗതം എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളുടെ പ്രദർശനം സംഘടിപ്പിച്ചും ഗതാഗത രംഗത്തെ വിദഗ്ധർക്കിടയിൽ ആശയവിനിമയത്തിനും സഹകരണത്തിനും നിരവധി അവസരങ്ങൾ ഒരുക്കിയുമാണ് രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസ് വിജയകരമായി പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.