ജിദ്ദ: സമസ്ത ഇസ്ലാമിക് സെൻറര്‍ സൗദി നാഷനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സമസ്തയുടെ പ്രവാസലോകത്തെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമാണ് സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി). കൗണ്‍സിൽ മീറ്റിങ്ങിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അംഗത്വ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ഓണ്‍ലൈന്‍ യോഗം സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും എസ്.ഐ.സി കോഓഡിനേറ്ററുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ആശംസ പ്രസംഗവും നടത്തി. ചെയര്മാന് അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുറഹിമാന് അറക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഉബൈദ് തങ്ങള്‍ അൽഹൈദ്രൂസി മേലാറ്റൂർ (പ്രസി.), അബ്ദുറഹിമാന് അറക്കൽ (ജന. സെക്ര.), ഇബ്രാഹിം ഓമശ്ശേരി (ട്രഷ.), അലവിക്കുട്ടി ഒളവട്ടൂർ (ഉപദേശക സമിതി ചെയര്‍.), അബ്ദുറഹിമാന് തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിങ് പ്രസി.), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വര്‍ക്കിങ് സെക്ര.), സൈദലവി ഫൈസി പനങ്ങാങ്ങര (ഓര്‍ഗ. സെക്ര.), സൈദു ഹാജി മൂന്നിയൂര്‍, ബഷീര്‍ ബാഖവി പറമ്പിൽപീടിക, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുന്നാസർ ദാരിമി കമ്പിൽ, ശറഫുദ്ദീന്‍ മുസ്ലിയാര് ചെങ്ങളായി (വൈസ് പ്രസി.), മുനീര്‍ ഹുദവി ഉള്ളണം, അബ്ദുൽ ബാസിത് വാഫി മണ്ണാര്‍ക്കാട്, ഉസ്മാന് എടത്തിൽ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീര്‍ ഫൈസി മാമ്പുഴ (ജോ. സെക്ര.), സൈനുൽ ആബിദീന്‍ തങ്ങള്‍ മൊഗ്രാൽ, ഓമാനൂര്‍ അബ്ദുറഹിമാന് മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ (വൈ. ചെയര്‍.), സുലൈമാന്‍ ഖാസിമി കാസര്‍കോട്, അലി മൗലവി നാട്ടുകൽ, ബഷീര്‍ മാള, അബ്ുറഹിമാന്‍ മുസ്ലിയാര് ഏലംകുളം, ശിഹാബുദ്ദീന് ഫൈസി വെള്ളുവങ്ങാട്, ശാക്കിര്‍ ഉലൂമി മണ്ണാര്‍ക്കാട്, അഹ്മദ് ഹാജി കാങ്കോള്‍ (ഉപദേശക സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.