റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുേമ്പാൾ കാറിെൻറ ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ കായംകുളം ചേരാവള്ളി ഒന്നാംകുറ്റി സ്വദേശികളായ ജവാദ് (50), ശംസുദ്ദീൻ () എന്നിവരാണ് മരിച്ചത്. വാദി ദവാസിറിൽ ബഖാല നടത്തുന്ന ഇരുവരും ഒരാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്. ശേഷം മക്കയിൽ പോയി ഉംറ നിർവഹിച്ച് തിരിച്ചുള്ള യാത്രയിൽ വാദി ദവാസിറിലേക്കുള്ള വഴിമധ്യേയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.