സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

ചെ​ങ്ക​ട​ൽ സം​ര​ക്ഷ​ണ​ത്തി​ന്​​​ ദേ​ശീ​യ പ​ദ്ധ​തി​യു​മാ​യി സൗ​ദി അ​റേ​ബ്യ

റി​യാ​ദ്​: ചെ​ങ്ക​ട​ലി​​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ ദേ​ശീ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ചെ​ങ്ക​ട​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​നും അ​ത് നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം കൈ​വ​രി​ക്കു​ക​യും ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സു​സ്ഥി​ര​മാ​യ നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

സൗ​ദി അ​റേ​ബ്യ അ​തി​െൻറ സാ​മ്പ​ത്തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ സാ​ധ്യ​ത​ക​ളും സു​സ്ഥി​ര​ത, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ശ്ര​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്​ തു​ട​രു​ക​യാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സൗ​ദി അ​റേ​ബ്യ അ​തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന സ്തം​ഭ​മെ​ന്ന നി​ല​യി​ൽ നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ​ദ​വി ശ​ക്തി​പ്പെ​ടു​ത്തു​ന്നു. ചെ​ങ്ക​ട​ൽ പ്ര​ദേ​ശം നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു റ​ഫ​റ​ൻ​സാ​യി മാ​റാ​നും നീ​ല സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ ഗ​വേ​ഷ​ണം, വി​ക​സ​നം, ന​വീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സൗ​ദി ഒ​രു ആ​ഗോ​ള നേ​താ​വാ​കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു.

ചെ​ങ്ക​ട​ലി​​ന്‍റെ സു​സ്ഥി​ര​മാ​യ ഭാ​വി​യി​ലേ​ക്കു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​തി​ലൂ​ടെ സൗ​ദി സ്ഥി​രീ​ക​രി​ക്കു​ന്നു. ചെ​ങ്ക​ട​ലി​ലെ ന​മ്മു​ടെ തീ​ര​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും അ​തി​നെ ആ​ശ്ര​യി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

ചെ​ങ്ക​ട​ൽ സൗ​ദി​യു​ടെ ഏ​റ്റ​വും വ്യ​തി​രി​ക്ത​വും ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യി വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 1,86,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പ്ര​കൃ​തി​ദ​ത്ത പ്ര​ദേ​ശ​മാ​ണ്. 1800 കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശം, ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ​യും പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ 6.2 ശ​ത​മാ​നം നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ ഇ​ടം, നൂ​റു​ക​ണ​ക്കി​ന് ദ്വീ​പു​ക​ൾ അ​ട​ങ്ങു​ന്ന ദ്വീ​പ​സ​മൂ​ഹം എ​ന്നി​വ ഇ​തി​ന്‍റെ സ​വി​ഷേ​ത​ക​ളി​ലു​ൾ​​പ്പെ​ടും. 

Tags:    
News Summary - Saudi Arabia comes up with a national plan to protect the Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.