സ്വീഡനിലെ ഖുർആൻ നിന്ദയെ സൗദി അറേബ്യ അപലപിച്ചു

റിയാദ്​: സ്വീഡനിൽ ചില തീവ്രവാദികൾ ഖുർആനെ ബോധപൂർവം നിന്ദിക്കുകയും മുസ്​ലീങ്ങൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും അക്രമിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിനെ സൗദി അറേബ്യ അപലപിച്ചു. പകരം സംവാദത്തിന്‍റെ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള യോജിച്ച ശ്രമങ്ങളാണ്​ ഉണ്ടാവണ്ടേതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം, തീവ്രവാദം, വംശീയമായ ആട്ടിയോടിക്കൽ എന്നിവയെ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ട സൗദി അറേബ്യ എല്ലാ മതങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുള്ള നിന്ദാപരമായ ചെയ്തികളെ തടയേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഖുർആന്‍റെ പകർപ്പുകൾ കത്തിക്കുമെന്ന്​ പ്രഖ്യാപിച്ച ഡാനിഷ്-സ്വീഡിഷ് പൗരനായ റാസ്മസ് പലുഡന്‍റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനത്തിന്‍റെ റാലിക്കിടെ തെക്കൻ സ്വീഡൻ കടുത്ത അക്രമത്തിന് സാക്ഷ്യം വഹിച്ചുവെന്നത് ഗൗരവതരമാണെന്നും സൗദി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രബല സമൂഹമായ മുസ്​ലിംകൾക്കെതിരെ വിദ്വേഷപ്രചാരണവുമായി റാസ്മസ് പലുഡ സ്വീഡനിൽ പര്യടനം നടത്തുകയാണ്​. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട്​ ലിങ്കോപ്​ നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചുകാലമായി പലുഡ ഇതുപോലെ പലയിടത്തും പ്രകോപനം സൃഷ്ടിക്കുകയും പല അക്രമ സംഭവങ്ങൾക്കും കാരണക്കാരനായി മാറുകയും ചെയ്തിട്ടുണ്ട്. 2020 നവംബറിൽ അദ്ദേഹത്തെ ഫ്രാൻസിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബ്രസൽസിൽ ഖുർആൻ കത്തിച്ച് വിദ്വേഷം പരത്താൻ ശ്രമിച്ച അഞ്ച് പേരെ ബെൽജിയത്തിൽ വെച്ച്​ അറസ്റ്റ് ചെയ്തു.

Tags:    
News Summary - Saudi Arabia condemns blasphemy in Sweden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.