റിയാദ്: സൗദി അറേബ്യയിൽ 441 കോവിഡ് ബാധിതർ കൂടി രോഗമുക്തരായി. 426 പേർക്ക് ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ 15 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 348,936 പോസിറ്റീവ് കേസുകളിൽ 335,594 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5471 ആയി. 7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 72.
റിയാദ് 53, യാംബു 36, മക്ക 28, ഹാഇൽ 22, ദമ്മാം 20, ഹുഫൂഫ് 16, ഖമീസ് മുശൈത് 12, ജിദ്ദ 11, ഖുറയാത് അൽഉൗല 9, തുറൈഫ് 9, അൽഅയ്സ് 8, സാറാത് ഉബൈദ 7, ഖുലൈസ് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.