കോവിഡ്​: സൗദിയിൽ ആകെ മരണം 8,820

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,820 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ട്​​ പേർ കൂടി മരിച്ചു. 42 പേർ രോഗമുക്തി നേടി. പുതുതായി 39 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,339 ഉം രോഗമുക്തരുടെ എണ്ണം 5,38,412 ഉം ആയി. ചികിത്സയിൽ കഴിയുന്നവരിൽ 47 പേർക്കാണ്​​ ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 8, മക്ക 4, ഖത്വീഫ്​ 2, ദഹ്​റാൻ 2, സബ്​യ​​ 2, മറ്റ്​ ഏഴ്​​ സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,888,869 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - saudi arabia covid update - 11-17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.