സൗദിയിൽ 42 പേർക്ക്​ കോവിഡ് മുക്തി

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിതരിൽ 42 പേർ കൂടി സുഖം പ്രാപിച്ചു. 35 പേർക്ക്​ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു മരണം കോവിഡ്​ മൂലമാണെന്ന്​ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,412 ഉം രോഗമുക്തരുടെ എണ്ണം 5,38,505 ഉം ആയി. ആകെ മരണസംഖ്യ 8,822 ആയി.

ചികിത്സയിൽ കഴിയുന്നവരിൽ 44 പേർക്കാണ്​​ ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മക്ക 3, ഖോബാർ 2, മറ്റ്​ 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,968,545 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - saudi arabia covid update 11-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.