ഇരുഹറമുകളിലും തറാവീഹ് നമസ്കാരമുണ്ടായിരിക്കും; ഇഅ്തികാഫിന് അനുവാദമില്ല

ജിദ്ദ: റമദാനിൽ മക്ക, മദീന ഹറമുകളിൽ താറാവീഹ് നമസ്കാരം ഉണ്ടായിരിക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ് മാൻ അൽസുദൈസ് അറിയിച്ചു. എന്നാൽ ഇൗ പള്ളികളിൽ ഇഅ്തികാഫ് (ഭജനമിരിക്കൽ) അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് വിലക്ക്. ഹറമുകളിലെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും നിർബന്ധമായ ും പ​ങ്കെടുക്കേണ്ട ചിലർക്കും മാത്രമാണ് ഹറമുകളിൽ പ്രവേശിക്കാനും നിർബന്ധ നമസ്കാരങ്ങളിലും തറാവീഹ് നമസ്കാരത്തിലും പെങ്കടുക്കാൻ അനുമതി.

ഹറമുകൾക്ക് പുറത്തുനിന്ന് വരുന്നവർക്ക് പ്രവേശനമുണ്ടായിരിക്കില്ല. അവർക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ വിലക്ക് തുടരും. തറാവീഹ് 10 റക്അത്തായിരിക്കും. ആദ്യ ഇമാം ആറ് റക്അത്തിനും രണ്ടാമത്തെ ഇമാം വിത്ർ അടക്കം നാല് റക്അത്തിനും നേതൃത്വം നൽകും. ‘ഖിയാമുലൈൽ’ ഉണ്ടായിരിക്കും. ഖത്മുൽ ഖുർആൻ റമദാൻ 29നായിരിക്കും. റമദാനിൽ നിർബന്ധ നമസ്കാരങ്ങൾക്കും ഖുത്തുബക്കും തറാഹീഹ്, ഖിയാമുലൈൽ നമസ്കാരങ്ങൾക്കും നേതൃത്വം നൽകുന്ന ഇമാമുമാരുടെ പേരുകൾ ഉടനെ പ്രഖ്യാപിക്കും.

വെർച്വൽ സംവിധാനം വഴി മതപഠന ക്ലാസുകളും ഖുർആൻ പഠനവും ഉപദേശനിർദേശങ്ങൾ നൽകലും തുടരും. പള്ളികളിലെ സമൂഹ ഇഫ്താർ വിരുന്നുകൾ ഒഴിവാക്കി. പകരം ‘നി​​െൻറ ഇഫ്താർ നി​​െൻറ പട്ടണത്തി​​െൻറ നന്മക്ക്’ എന്ന കാമ്പയിനിലൂടെ ഇഫ്താർ അവരവരുടെ വീടുകളിലാക്കാൻ പ്രേരിപ്പിക്കും. മസ്ജിദുന്നബവിയിലെ മുഴുവൻ ഇഫ്താറുകളും ഗവർണറേറ്റിന് കീഴിലെ ‘ഖൈറു മദീന’ എന്ന പദ്ധതിയിലേക്ക് മാറ്റും. കോവിഡ് വ്യാപനം തടയാൻ ഹറമുകളിൽ അണുമുക്തമാക്കലും ശുചീകരണ പ്രവൃത്തികളും തുടരുന്നു. ഹറമുകളിലെ ജോലിക്കാരെയും മയ്യിത്തുകൾക്ക് ഒപ്പമെത്തുന്ന അടുത്ത ബന്ധുക്കളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുന്ന നടപടികളും തുടരുകയാണ്. ഹറമുകളിൽ നടക്കാറുള്ള അറ്റക്കുറ്റപണികൾ പഴയത് പോലെ തുടരുന്നുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Tags:    
News Summary - Saudi arabia in ramadan-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.