സൗദിയിൽ ലാബ്​ ടെക്​നീഷ്യൻ ഉൾപ്പടെ നാല്​ ജോലികളിൽ സ്വദേശിവത്​കരണ തോത്​ ഉയർത്തുന്നു

റിയാദ്​: സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാല്​ തൊഴിലുകളിൽ സ്വദേശിവത്​കരണ തോത്​ ഉയർത്തുന്നു. റേഡിയോളജി തസ്​തികയിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറി ജോലികളിൽ 70 ശതമാനം, ന്യൂട്രിഷ്യൻ തസ്​തികയിൽ എട്ട്​ ശതമാനം, ഫിസിയോതെറാപ്പിയിൽ 80 ശതമാനം എന്നിങ്ങനെയാണ്​ സ്വദേശിവത്​കരണ തോത്​ ഉയർത്തുന്നത്​. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ്​ നിയമം നടപ്പാക്കുന്നത്​.

ഇത്​ രണ്ട്​ ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആദ്യഘട്ടം ആറ്​ മാസത്തിന് ശേഷം (2025 ഏപ്രിൽ 17ന്)​ ആരംഭിക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാക്കിയുള്ള പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാകും. 2025 ഒക്​ടോബർ 17-നാണ്​ രണ്ടാംഘട്ടം തുടങ്ങുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും എല്ലാസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.

ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്​കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറാപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്​കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയാണ്​.

രാജ്യത്തെ എല്ലാ മേഖലകളിലും ഗുണപരവും ആകർഷകവുമായ തൊഴിലവസരങ്ങൾ നേടുന്നതിന് ആരോഗ്യ മേഖലയിലെ ദേശീയ കേഡർമാരെ പ്രാപ്തരാക്കുക എന്നതും ഈ തീരുമാനം ലക്ഷ്യമിടുന്നു. തീരുമാനം നടപ്പാക്കുന്നതി​െൻറ തുടർനടപടികൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ നടപടിക്രമം സംബന്ധിച്ച മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Saudi Arabia to localize 4 healthcare jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.