സുസ്ഥിരത ലക്ഷ്യം; 2025ലെ ബജറ്റിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്​: 2025 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തി​ന്റെ പൊതു ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്​ച കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ ബജറ്റ്​ അവതരിപ്പിച്ചു. സർവതോന്മുഖമായ പുരോഗതിയും സർവമേഖലകളിലെയും സുസ്ഥിരതയും ലക്ഷ്യം വെക്കുന്ന ബജറ്റ്​ യോഗം വിശദമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ഒടുവിൽ​ അംഗീകരിക്കുകയും ചെയ്​തു.

1184 ശതകോടി വരുമാനവും 1285 ശതകോടി ചെലവും കണക്കാക്കുന്നു. ബജറ്റ് കമ്മി ഏകദേശം 101 ശതകോടി റിയാലാണ്​ പ്രതീക്ഷിക്കുന്നത്​. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തി​ന്റെ 2.3 ശതമാനത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​. രാജ്യത്തി​ന്റെ ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വികസന, സാമൂഹിക പരിപാടികൾ, തന്ത്രങ്ങൾ, പദ്ധതികൾ എന്നിവ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധരാകാൻ ഓരോ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശി നിർദേശിച്ചു.

തുടർന്ന് ധനമന്ത്രാലയം 2025 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റി​ന്റെ അന്തിമ പ്രസ്താവന നടത്തി. അതിൽ 2025ലെ ബജറ്റി​ന്റെ കണക്കും വിശദാംശങ്ങളും അവലോകനം ചെയ്തു. വരുമാനവും ചെലവും ഉൾപ്പെടെ 2024ലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ, 2025ലെ ലക്ഷ്യങ്ങൾ, വിഷൻ 2030നുള്ള സാമ്പത്തിക പരിവർത്തന പരിപാടികൾ, സംരംഭങ്ങൾ, പദ്ധതികൾ എന്നിവക്കുള്ള ഗവൺമെൻറി​െൻറ തുടർച്ചയായ ധനസഹായവും നടപ്പാക്കലും തുടങ്ങി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസങ്ങൾ പ്രസ്​താവനയിൽ എടുത്തുകാട്ടി.

Tags:    
News Summary - Saudi budget for 2025 presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.