വാഹനാപകട കേസിൽ ഇന്ത്യക്കാരന്റെ​ ജയിൽമോചനത്തിന് മുന്നിട്ടിറങ്ങി​ സൗദി പൗരൻ

ദമ്മാം: വിദ്വേഷകാലത്ത് ഒരു നന്മയുടെ വാർത്ത സൗദി അറേബ്യയിൽനിന്ന്​. വാഹനാപകട കേസിൽ അഞ്ചര വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന ഇന്ത്യാക്കാര​െൻറ മോചനത്തിന്​ മുന്നിട്ടിറങ്ങി സൗദി പൗരൻ.​ മോചനദ്രവ്യമായ രണ്ട്​ കോടി രൂപ സോഷ്യൽ മീഡിയയിലൂടെ കാമ്പയിൻ ചെയ്​ത്​ സ്വന്തം സമൂഹത്തിൽനിന്ന്​ സ്വരൂപിച്ച്​ ഹാദി ബിൻ ഹമൂദ് ആണ്​ ദേശ, ഭാഷ, മതാതീതമായ നന്മയുടെയും കാരുണ്യത്തി​െൻറയും മാതൃക തീർത്തത്​.

അവാദേശ് സാഗർ (52) എന്ന ഉത്തർപ്രദേശ് ബീജാപൂർ സ്വദേശിക്കാണ്​ സൗദി പൗരസമൂഹത്തി​െൻറ കാരുണ്യം തുണയാകുന്നത്. റിയാദ്​ - ത്വാഇഫ് റോഡിൽ ബീഷക്ക് സമീപം ഖുവയ്യയിൽ അൽഹസാത്ത്​ പൊലീസ് സ്​റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ പ്രതിയായത്. വെള്ള വിതരണ ലോറി​ ഓടിക്കലായിരുന്നു ഇയാളുടെ ജോലി. ലൈസൻസോ ഇഖാമയോ ഇല്ലാതെയാണ്​ ഇയാൾ സൗദിയിൽ തങ്ങുകയും വാഹനം ഓടിക്കുകയും ചെയ്​തിരുന്നത്​. ഒരുദിവസം വൈകീട്ട്​ ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുേമ്പാൾ ഒരു വളവിൽ വെച്ച്​ എതിരെ അതിവേഗതയിലെത്തിയ വാഹനങ്ങളെ സംരക്ഷിക്കാൻ അരികിലൊതുക്കിയ ഇയാളുടെ ലോറിയിലേക്ക്​ സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള പാറക്കൂട്ടത്തിലേക്ക് തെറിച്ചുവീണ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും വാഹനമോടിച്ച യുവാവും മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. ലൈസൻസും ഇഖാമയുമില്ലാത്തതിനാൽ അവദേശ് സാഗർ പൂർണക്കുറ്റക്കാരനായി ജയിലിൽ അടയ്​ക്കപ്പെട്ടു. മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്​ടപരിഹാരമായി വിധിച്ച തുക 9,45,000 റിയലാണ്. ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ തികച്ചും നിർദ്ധനകുടുംബത്തിൽപെട്ട അവാദേശിന് ഈ തുക സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു. ത​െൻറ വിധിയെപ്പഴിച്ച് ജയിലിൽ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല.

ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. ഇതിനിടയിൽ അവാദേശിെൻറ രണ്ട് പെൺകുട്ടികൾ മരിച്ചു. ജീവിക്കാൻ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിെൻറ കുടുംബം ഇദ്ദേഹത്തിെൻറ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. അവാദേശിെൻറ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് ഹാദി ബിൻ ഹമൂദ് എന്ന സ്വദേശി സാമൂഹികപ്രവർത്തകനോട് ഇക്കാര്യം പറയുന്നത്. ഹാദി ബിൻ ഹമൂദ് ജയിലെത്തി അവാദേശിനെ കണ്ടു വിവരങ്ങൾ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലിൽ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി ബിൻ ഹമൂദ് അവാദേശിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ അവാദേശിെൻറ നിസ്സഹായാവസ്ഥ അറിയിച്ചുകൊണ്ട് വീഡിയോ പോസ്​റ്റ്​ ചെയ്തു. ഫേസ്​ബുക്ക്, വാട്​സ്​ ആപ്​ ഗ്രൂപ്പുകൾ, ഇൻസ്​റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സൗദി സമൂഹത്തിൽ ഈ വീഡിയോകൾ വ്യാപകമായി പ്രചരിച്ചു. ഒപ്പം ഹാദി ബിൻ ഹമൂദി​െൻറ സഹായാഭ്യർഥനയും. ഇന്ത്യക്കാരും സൗദികളും തമ്മിലുള്ള പരമ്പരാഗത ആത്മബന്ധത്തെക്കുറിച്ച് ഓരോ വീഡിയോ പോസ്​റ്റിലും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ സോഷ്യൽ മീഡിയാവഴി ഇദ്ദേഹം പിരിവ് നടത്തുകയാണന്നാരോപിച്ച് ചിലർ ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തു.

എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ സൗദി അധികൃതർ അദ്ദേഹത്തിന് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകി. അതോടെ സ്വദേശികൾ മനസ്സറിഞ്ഞ് സഹായവുമായി മുന്നോട്ട്​ വന്നു. സ്വരൂപിച്ച്​ കിട്ടിയ 9,45,000 റിയാൽ ഹാദി ബിൻ ഹമൂദ് ഞായറാഴ്​ച കോടതിയിൽ കെട്ടിവെച്ചു. ‘എനിക്ക് അവാദേശ് സാഗറിനെ മുൻ പരിചയമില്ല. ജയിലിൽ കിടക്കുന്ന ഒരു നിസ്സഹായനായ ഇന്ത്യക്കാ​രെൻറ അവസ്ഥയറിഞ്ഞ് സഹായിക്കാനിറങ്ങിയതാണ്. പടച്ചവ​െൻറ പ്രതിഫലം മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു. ആ മനുഷ്യൻ കുടുംബത്തോടൊപ്പം ചേരുേമ്പാൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം’ ഹാദി ബിൻ ഹമൂദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

എനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്നാണ്​ ഇതറിഞ്ഞ​ അവാദേശ് സാഗർ പ്രതികരിച്ചത്​. സ്വദേശികളുടെ മരണത്തിനിടയാക്കിയ കേസിൽ ജയിലിൽ കഴിയുന്ന തന്നെ രക്ഷിക്കാൻ അവർ തന്നെ മുന്നോട്ട്​ വന്നെന്നും അവർ ദൈവത്തിെൻറ മാലാഖമാരായിരിക്കുമെന്നും ഗൾഫ്​ മാധ്യമത്തോട്​ ഫോണിൽ സംസാരിക്കവേ വിതുമ്പലോടെ അവാദേശ് പറഞ്ഞു. അടുത്ത ദിവസം അവാദേശ് ജയിൽ മോചിതനാകും. ഖമീസ് മുശൈത്തിലെ സാമൂഹികപ്രവർത്തകൻ അഷ്​റഫ് കുറ്റിച്ചലാണ് ഈ വിഷയം ‘ഗൾഫ്​ മാധ്യമ’ത്തിന്​ മുന്നിലെത്തിച്ചത്​. അസീർ പ്രവിശ്യാ ഗവർണറേറ്റിൽ നിന്നാണ് തനിക്ക് ഇതിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവാദേശ്​ ജയിൽ മോചിതനായാൽ അയാളെയും ഹാദി ബിൻ ഹമൂദിനേയും ഇന്ത്യൻ അംബാസഡറുടെ മുന്നിലെത്തിച്ച് അഭിനന്ദിക്കുമെന്നും അഷറഫ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi citizen came forward for the release of an Indian in a car accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT