റിയാദ്: അണിയറയിൽ നിന്ന് അരങ്ങിലേക്ക് വരുന്ന സൗദിയിലെ വനിതകളുടെ പ്രതീകമായി നാടകവേദിയിൽ നജാത് മുഫ്താഹിെൻറ അഭിനയത്തുടക്കം. ആദ്യമായി പുരുഷന്മാേരാടൊപ്പം നാടകത്തിൽ വേഷമിട്ട് യുവനടി സൗദിയുടെ ചരിത്രത്തിൽ ശ്രദ്ധേയയായി. റിയാദിലെ ദാറുൽ ഉലൂം കോളജിലാണ് വെള്ളിയാഴ്ച നജാത് മുഫ്താഹ് അഭിനയിച്ച നാടകം അരങ്ങേറിയത്. ‘എംപറർസ് ന്യൂ ഗ്രൂവ്’ എന്ന നാടകത്തിൽ ദുഷ്ടകഥാപാത്രമായ ‘യസ്മ’യെ അവതരിപ്പിച്ചാണ് അവർ മനസ്സിൽ കാത്തുവെച്ച അഭിനയമോഹം പൂവണിയിച്ചത്. നാടകത്തിൽ അരങ്ങേറ്റം കുറിക്കാനായതിൽ അങ്ങേയറ്റത്തെ ആഹ്ലാദമുണ്ടെന്ന് നജാത് മുഫ്താഹ് പറഞ്ഞു. ഇനിയും ഒരുപാട് വേദികളിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കാനാവണം.
അഭിനയിക്കാനുള്ള ആഗ്രഹം ഇൻഫർമേഷൻ െടക്നോളജി വിദ്യാർഥിയായ നജാത് മുഫ്താഹിന് നേരേത്ത ഉണ്ടായിരുന്നു. ചെറിയ സ്കിറ്റുകൾ അവതരിപ്പിച്ച് പരിചയമുണ്ട്. െറഡ് കർട്ടൻസ് എന്ന തിയറ്റർഗ്രൂപ് അഭിനേതാക്കളെ കണ്ടെത്താൻ ഒഡീഷൻ നടത്തുന്നു എന്നറിഞ്ഞത് സുഹൃത്ത് വഴിയാണ്. അതിൽ പെങ്കടുത്ത് സെലക്ഷൻ നേടിയപ്പോഴും എത്രത്തോളം ‘െപർഫോം’ ചെയ്യാനാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പേക്ഷ, ആദ്യ നാടകം കഴിഞ്ഞതോടെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വർധിച്ചു. അഭിനയമോഹത്തെക്കുറിച്ച് മകൾ പറയുേമ്പാൾ ഉമ്മക്ക് ആദ്യം പേടിയായിരുന്നു. മകൾക്ക് പൊതുനാടകവേദിയിൽ നന്നായി അഭിനയിക്കാനാവുമോ എന്ന് വലിയ പ്രതീക്ഷയുമില്ലായിരുന്നു.
ആദ്യ അരങ്ങേറ്റത്തിലെ അഭിനയത്തികവ് ഉമ്മക്ക് വിശ്വസിക്കാനായില്ല. തനിക്ക് വീട്ടിലെ വേദിയിൽ മാത്രമേ അഭിനയിക്കാനാവൂ എന്നാണ് ഉമ്മ കരുതിയെതന്നുപറഞ്ഞ് നജാത്ത് ചിരിച്ചു. മൂന്നാഴ്ചത്തെ റിഹേഴ്സൽ കഴിഞ്ഞാണ് കഥാപാത്രത്തെ വേദിയിലെത്തിച്ചത്. ഇതേ നാടകം ജിദ്ദയിൽ നേരേത്ത അരങ്ങേറിയിരുന്നുവെങ്കിലും പെൺവേഷം ചെയ്തത് പുരുഷന്മാർ തന്നെയായിരുന്നു. അമേരിക്കൻ ചലച്ചിത്രകാരൻ വാൾട് ഡിസ്നിയുടെ സിനിമാകഥയെ നാടകരൂപത്തിലാക്കിയതാണ് ‘എംപറർസ് ന്യൂ ഗ്രൂവ്’ എന്ന നാടകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.