ജിദ്ദ: ഇബ്രാഹിം പ്രവാചക​െൻറ ത്യാഗോജ്വലമായ ദൈവസമർപ്പണത്തെ അനുസ്​മരിച്ച്​ ലോക മുസ്​ലീങ്ങളോടൊപ്പം സൗദി അറേബ്യയും ബലിപ്പെരുന്നാൾ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്ക, മദീന ഹറമുകളിലും രാജ്യത്തെ മറ്റ്​ പള്ളികളിലും ഈദ്​ ഗാഹുകളിലും നടന്ന ​ബലിപ്പെരുന്നാൾ നമസ്​കാരത്തിൽ സ്വദേശികളും വിദേശികളുമായി ലക്ഷങ്ങൾ പ​െങ്കടുത്തു. നമസ്​കാരവേളയിൽ ഹറമിനകവും പുറവും നിറഞ്ഞുകവിഞ്ഞു. മസ്​ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നമസ്​കാരത്തിൽ സ്വദേശികൾക്കും വിദേശികൾക്കും പുറമെ ഹജ്ജ്​ തീർഥാടകരും പങ്കാളികളായി.


മക്ക ഹറമിലെ നമസ്​കാരത്തിനും പ്രസംഗത്തിനും ഡോ. അബ്​ദുല്ല ബിൻ അവാദ് അൽജുഹ്​നി നേതൃത്വം നൽകി. ഇഹത്തിലും പരത്തിലും സുഖം, മോക്ഷം, ക്ലേശങ്ങളിൽ നിന്നുള്ള മോചനം, മഹത്വം, വിജയം എന്നിവയ്ക്ക് നിദാനം ദൈവ ഭക്തിയാണെന്ന്​ ഇമാം വിശ്വാസികളെ ഉദ്​ബോധിപ്പിച്ചു. എല്ലാ നന്മകളുടെയും താക്കോലാണത്​. ഇഹത്തിലും പരത്തിലും ഉള്ള എല്ലാ നന്മകളുടെയും​ കാരണവും അതാണ്. ദുരന്തങ്ങൾ, കഷ്ടതകൾ, ശിക്ഷകൾ എന്നിവ ഉണ്ടാകുന്നത് ദൈവഭക്തിയില്ലായ്​മയുടെ ഫലമായാണെന്നും ഇമാം പറഞ്ഞു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും മുസ്‌ലിംകൾ സന്തോഷിക്കുന്ന ദിനമാണ്​ ബലിപ്പെരുന്നാൾ. തിന്നുകയും കുടിക്കുകയും സർവ്വശക്തനായ ദൈവത്തെ സ്മരിക്കുകയും ചെയ്യുന്ന ദിവസമാണ്. തീർഥാടകർ അവരുടെ കർമങ്ങൾ പൂർത്തിയാക്കാനായതിൽ സന്തോഷിക്കുന്നു. ഒരു ദാസൻ ​ത​െൻറ സ്രഷ്​ടാവിന്​ സമർപ്പിക്കുന്ന ഏറ്റവും പുണ്യകരമായ കർമമാണ്​ ബലിയെന്നും ഹറം ഇമാം വിശദീകരിച്ചു.



മദീനയിലെ മസ്​ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്​കാരത്തിനും പ്രസംഗത്തിനും ഡോ. അബ്​ദുൽ ബാരി സുബൈത്തി നേതൃത്വം നൽകി. ഇസ്‌ലാമിക നിയമം എല്ലാ കാലത്തിനും സ്ഥലത്തിനും സാധുതയുള്ളതും അനുയോജ്യവുമാണെന്ന്​ ഡോ. അൽസുബൈത്തി പറഞ്ഞു. സന്തുലിത മതമാണ്​ ഇസ്​ലാം​. അത് എല്ലാ ജനങ്ങളേയും വർഗങ്ങളേയും ഉൾക്കൊള്ളുന്നു. മനസ്സുകളെ സംരക്ഷിക്കുന്നു. അതിനാൽ മനസ്സി​െൻറ നാശത്തിലേക്ക് നയിക്കുന്നതെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു​. സമ്പത്തിനെ സംരക്ഷിക്കുന്നു. മോഷണം തടയുന്നു. സത്യസന്ധതയെ പ്രോത്സാഹിപ്പിക്കുന്നു. കൂടുംബ ബന്ധങ്ങളെയും വംശങ്ങളെയും സംരക്ഷിക്കുന്നു. നീതിയുടെ മതവുമാണ്. അപരിചിതനോടും സുഹൃത്തിനോടും അടുത്തും അകലെയുമുള്ളവരോടും ശത്രുവിനോടും പോലും നീതി പുലർത്താൻ ഇസ്​ലാം അനുശാസിക്കുന്നുവെന്നും ഇമാം പറഞ്ഞു.

Tags:    
News Summary - Saudi eid ul adha celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.