സൗ​ദി പ്ര​വാ​സി​യു​ടെ മ​ക​ന് അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ

പാ​മ്പോ​ട​ൻ മു​ഹ​മ്മ​ദ് റി​ഷി​ൻ

സൗ​ദി പ്ര​വാ​സി​യു​ടെ മ​ക​ന് അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ

ജി​ദ്ദ: നീ​റാ​ട് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റും ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം സി.​എ​ച്ച് സെ​ന്റ​ർ ക​ൺ​വീ​ന​റു​മാ​യ കൊ​ണ്ടോ​ട്ടി നീ​റാ​ട് സ്വ​ദേ​ശി പാ​മ്പോ​ട​ൻ ക​ബീ​റി​​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ഷി​ന് ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ​ട്ര സാം​ബോ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ.

കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ എ ​ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് റി​ഷി​ൻ. ഉ​സ്ബെ​ക്കി​സ്താ​നി​ൽ ന​ട​ന്ന ഏ​ഷ്യ ആ​ൻ​ഡ്​ ഓ​ഷ്യാ​നി​യ സാം​ബോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 13 മു​ത​ൽ 18 വ​രെ ഉ​സ്ബെ​ക്കി​സ്താ​നി​ലെ യു​നു​സോ​ബോ​ഡ് സ്‌​പോ​ർ​ട്സ് കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 88 കാ​റ്റ​ഗ​റി​യി​ലു​ള്ള സ്പോ​ർ​ട്സ് സാം​ബോ വി​ഭാ​ഗ​ത്തി​ലാ​ണ് റി​ഷി​​ന്റെ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം.

കി​ർ​ഗി​സ്ഥാ​ൻ സ്വ​ർ​ണ​വും ക​സാ​ഖി​സ്ഥാ​ൻ വെ​ള്ളി മെ​ഡ​ലും നേ​ടി​യ കാ​റ്റ​ഗ​റി​യി​ലാ​ണ് റി​ഷി​ന് ഇ​ന്ത്യ​ക്ക് വേ​ണ്ടി ബ്രോ​ൺ​സ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന നാ​ഷ​ന​ൽ സാം​ബോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

അ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ഉ​മ്മ ഫൗ​സി​യ​യും സ​ഹോ​ദ​രി​മാ​രാ​യ ഫാ​ത്തി​മ റി​ൻ​സ, ആ​യി​ഷ റി​സ തു​ട​ങ്ങി കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാം പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.

Tags:    
News Summary - Saudi expatriate's son wins bronze medal in international sambo competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-24 06:45 GMT
access_time 2025-06-24 06:40 GMT