റിയാദ്: സർക്കാർ ജീവനക്കാർ ദേശീയ വസ്ത്രം ധരിക്കണമെന്നത് നിർബന്ധമാക്കി. സർക്കാർ ജീവനക്കാരെ ദേശീയ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നതിനുള്ള തീരുമാനത്തിനു കഴിഞ്ഞ ദിവസമാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. സർക്കാർ ഏജൻസികളിലെ ജീവനക്കാർ അവരുടെ ജോലിസ്ഥലത്ത് പ്രവേശിക്കുന്നതു മുതൽ അവർ തിരിച്ചുപോകുന്നതുവരെ ദേശീയ വസ്ത്രം (തോബ്, ഗുത്ര അല്ലെങ്കിൽ ഷമാഗ് എന്നിവ) ധരിക്കണമെന്നാണ് തീരുമാനം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഡോക്ടർമാർ, ഹെൽത്ത് പ്രാക്ടീഷണർമാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ യൂണിഫോം ആവശ്യമുള്ളവരെ തീരുമാനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഏജൻസികളിലെ ജീവനക്കാർ തീരുമാനം എത്രത്തോളം പാലിക്കുന്നു എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂപ്പർവൈസറി അധികാരികൾ ഇടയ്ക്കിടെ സമർപ്പിക്കണണമെന്നും വ്യവസ്ഥയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.