മക്ക: ഹാജിമാർക്ക് യാത്ര സുഖകരമാക്കാൻ ഇത്തവണ സർവീസ് നടത്തുന്നത് മികച്ച ബസുകൾ. ദീർഘ യാത്ര വേണ്ടി വരുന്ന മദീന^മക്ക റൂട്ടിലാണ് ഹജ്ജ് മിഷൻ മികച്ച ബസുകളൊരുക്കിയത്. പുതിയ സംവിധാനം ഹാജിമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മൂന്ന് കമ്പനികൾക്കാണ് ഇത്തവണ ഹജ്ജ് മിഷൻ കരാർ നൽകിയത്. പൊതുമേഖല സ്ഥാപനമായ ‘സപ്റ്റിക്കോ’ യുടെയും സ്വകാര്യ കമ്പനികളായ അൽ കായിദ് , അൽ കർത്വസ് എന്നീ കമ്പനികളുടെയും പുതിയ മോഡൽ ബസുകളാണ് സർവീസ് നടത്തുന്നത്. ഇവയുടെ സൗകര്യങ്ങൾ മികച്ചതാണ്.
കഴിഞ്ഞ വർഷം സർവീസ് നടത്തിയത് പഴയ ബസുകൾ ആയതിനാൽ വഴിയിൽ കുടുങ്ങുന്നതും എ സി തകരാറും വലിയ പരാതിക്കിടയാക്കിയിരുന്നു. 450ലേറെ കിലോമീറ്റർ ദൂരം, എട്ട് മണിക്കൂറിലേറെ നീണ്ട യാത്ര ചെയുന്ന ഹാജിമാർക്ക് യാത്രാ ക്ഷീണം ഒരു പരിധി വരെ കുറക്കാൻ പുത്തൻ ബസുകൾ സഹായിക്കും.
ഹാജിമാരെ പോലെ അധികൃതർക്കും വലിയ സന്തോഷമാണ് ഇത് നൽകുന്നത്. മദീനയിൽ നിന്നും മക്കയിൽ എത്തുന്ന ഹാജിമാരുടെ ബാഗേജുകൾ അവർ വരുന്ന ബസ്സുകളിലാണ് എത്തിക്കുന്നത്.
പലപ്പോഴും ബസിൽ കൊള്ളാത്ത ബാഗേജുകൾ മറ്റു ബസുകളിൽ കയറ്റുന്നത് അവ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഇത്തവണ ബസുകൾക്കു പിറകെ തന്നെ വാനുകളിൽ ഹാജിമാരുടെ ബാഗേജുകൾ എത്തിക്കുന്നതിനാൽ അവ നഷ്ടപ്പെടുന്നു എന്ന പരാതി കുറയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.