ജിദ്ദ: സൗദിയിൽ ആഗസ്റ്റ് ഒന്ന് മുതൽ വിവിധ സ്ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനും കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിലുൾപ്പെട്ട സ്ഥാപനങ്ങളും പരിപാടികളും ഇവയാണ്.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക തൊഴിൽ മേഖലകൾ. സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ പരിപാടികൾ. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ (ജോലിക്കെത്തുന്നവർക്കും നടപടികൾ പൂർത്തിയാക്കാൻ വരുന്നവർക്കും ബാധകം). പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പൊതു ഗതാഗതം ഉപയോഗപ്പെടുത്തൽ.
മുൻകരുതൽ നടപടികൾ പാലിക്കുന്നതോടൊപ്പം വാക്സിൻ നിർബന്ധമാക്കിയ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ തവൽക്കന ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസ് ബന്ധപ്പെട്ടവരെ കാണിക്കണമെന്നും പൗരന്മാരോടും രാജ്യത്തെ താമസക്കാരോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.