കേ​ളി​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ആ​ദ​ര​വ്

ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് ഡി​പ്പാ​ർ​ട്മെ​​​ന്റി​ന്റെ ആ​ദ​ര​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കേ​ളി ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

കേ​ളി​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ആ​ദ​ര​വ്

ദ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​നി​റ്റും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഭാ​ഗ​മാ​യ ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് ഡി​പ്പാ​ർ​ട്മെ​​​ന്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ന് ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ മ​ർ​സൂ​ഖ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഉ​ത്തൈ​ബി​യി​ൽ​നി​ന്ന് ആ​ദ​രം.

ഈ ​മാ​സം 11നാ​യി​രു​ന്നു മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ‘ജീ​വ​സ്പ​ന്ദ​നം 2025’ന്റെ ​ഭാ​ഗ​മാ​യി ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് ഡി​പ്പാ​ർ​ട്ടു​മെ​​ന്റും കേ​ളി ദ​വാ​ദ്മി യൂ​നി​റ്റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ച​ട​ങ്ങി​ൽ 100ൽ​പ​രം പേ​ർ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യി.

ദ​വാ​ദ്മി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ രാ​ജേ​ഷ്, ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റാ​ഫി, ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഉ​മ​ർ, മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റി​ൽ​നി​ന്നും ആ​ദ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Saudi Ministry of Health has given its approval to the keli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.