തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ്) തബൂക്കിൽ ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. കായികമത്സരങ്ങൾ, വടംവലി, ഓണപ്പാട്ട്, തിരുവാതിരക്കളി, കുട്ടികളുടെ നൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറി. ബിനീഷ് ഉഴവൂർ, റഹീം തബൂക്ക്, ജയ്മോൻ കല്ലൂർ എന്നിവരുടെ ഗാനമേള, മജീഷ്യൻ മിഥുൻ പാമ്പാടി അവതരിപ്പിച്ച മാജിക് ഷോ, മാവേലി, ഓണപ്പൂക്കളം, സദ്യ തുടങ്ങിയ പരിപാടികൾ നടന്നു
മാസ് കുടുംബവേദി പ്രസിഡന്റ് റിട്ടി മാത്യു നെല്ലുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മാസ് രക്ഷാധികാരി സമിതി അംഗങ്ങളായ മാത്യു തോമസ് നെല്ലുവേലിൽ, ജോസ് സ്കറിയ, പ്രസിഡന്റ് റഹീം ഭരതന്നൂർ, സെക്രട്ടറി ഉബൈസ് മുസ്തഫ, മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി അംഗം സാജിത ടീച്ചർ, കുടുംബവേദി ഭാരവാഹികളായ ഡോ. ഫെബിന റൗഫ്, സ്നേഹ രതീഷ്, ഓണം പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. വടംവലി മത്സരത്തിലെ പുരുഷ ടീം വിജയികളായ മദീന യൂനിറ്റിനും വനിത ടീം വിജയികളായ നവാഫ് നഴ്സിങ് ടീമിനും ട്രോഫിയും മെഡലും സമ്മാനം നൽകി. കുടുംബവേദി സെക്രട്ടറി ജാസ്മിൻ ജിജോ സ്വാഗതവും കുടുംബവേദി ട്രഷറർ മിനി സാബു നന്ദിയും പറഞ്ഞു. മാസ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ തെക്കൻ, ഷമീർ പെരുമ്പാവൂർ, നജീം ആലപ്പുഴ, സുരേഷ് കുമാർ, ബിജി കുഴിമണ്ണിൽ, ബിനോയ് അൽ മറായി, ജറീഷ് ജോൺ, വിവിധ യൂനിറ്റ് ഭാരവാഹികളായ ധനേഷ് അമ്പലവയൽ, അരുൺ ലാൽ, ഹാഷിം മുഹമ്മദ്, അനീഷ് തേൾപാറ, സിദ്ദീഖ് ജലാൽ, വിനു മുണ്ടോട്ട്, പ്രവീൺ വടക്കയിൽ, സുനു ഡാനിയേൽ, സാബു പാപ്പച്ചൻ, ബിന്ദു ആന്റണി തുടങ്ങിയവരുൾപ്പെടെ വളന്റിയർ ക്യാപ്റ്റൻ ചന്ദ്രശേഖരക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള 51 അംഗ ടീം സജീവമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.