റിയാദ്: ആഭ്യന്തരസംഘർഷത്തെ തുടർന്ന് ദേശവ്യാപകമായി ശക്തമായ കർഫ്യൂ നിലനിൽക്കുന്ന ശ്രീലങ്കയിലേക്ക് സൗദി പൗരന്മാർ യാത്രചെയ്യരുതെന്ന് സൗദി അറേബ്യയുടെ കൊളംബോയിലെ എംബസി മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലേക്ക് ഇപ്പോൾ യാത്രാപദ്ധതിയിട്ടവർ നീട്ടിവെക്കണമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ നിലവിലെ പ്രതിഷേധങ്ങളും റാലികളുമാണ് മുന്നറിയിപ്പ് നൽകാൻ കാരണമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തലസ്ഥാനനഗരമായ കൊളംബോയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി സർക്കാർ കൈകാര്യംചെയ്യുന്നതിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ ഭരണകക്ഷി അനുയായികൾ ആക്രമിച്ചതിനെ തുടർന്ന് ശ്രീലങ്കയുടെ തലസ്ഥാനം കർഫ്യൂവിലാണ്. കൊളംബോയിലെ പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും ഓഫിസിനു പുറത്ത് നടന്ന അക്രമത്തിൽ 20 പേർക്ക് പരിക്കേറ്റു. പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുകയും വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് സർക്കാർ അനുകൂലികൾക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.