സയാമീസ്​ വേർപ്പെടുത്തൽ വിജയകരം; ഇരുമെയ്യായി ഹസ്സനും ഹുസൈനും

ജിദ്ദ: ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ റിയാദിൽ നടന്ന ശസ്​ത്രക്രിയ വിജയകരം. 16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്​ത്രക്രിയയിലൂടെയാണ് രണ്ടു വയസുകാരായ​ ഹസനും ഹുസൈനും വിജയകരമായി വേർപിരിഞ്ഞത്​. റിയാദിലെ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിക്ക്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയാണ്​ ശസ്​ത്ര​ക്രിയ ആരംഭിച്ചത്​.

ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ ​അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്​റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗക്കാരായ 35 കൺസൾട്ടൻറുമാരും വിദഗ്ധരും നഴ്സിങ്​, ടെക്നിക്കൽ സ്​റ്റാഫുകളും ശസ്​ത്രക്രിയയിൽ പങ്കാളിയായി. ഒമ്പത്​ ഘട്ടങ്ങളായാണ്​ അതിസൂക്ഷ്​മമായ ശസ്​ത്രക്രിയ പൂർത്തിയാക്കിയത്​. ഏത്​ രാജ്യക്കാരുമായ സയാമീസുകളെ റിയാദിലെത്തിച്ച്​ വേർപെടുത്താനുള്ള സൗദി പദ്ധതിക്ക്​ കീഴിൽ ഇത്​ 59-ാമത്തെ ശസ്​ത്രക്രിയയാണ്​ നടന്നതെന്ന്​ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.

ശസ്​ത്രക്രിയ തുടങ്ങി 12 മണിക്കൂറിന്​​ ശേഷം ഹസ്സനും ഹുസൈനും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ കിടന്നു. അതിനുശേഷമുള്ള നാല്​ മണിക്കൂറുകൾ കൊണ്ടാണ്​​ മുറിച്ചുമാറ്റിയ അവയവങ്ങൾ പുനഃസ്ഥാപിച്ചത്​. ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രാശയ സംവിധാനം, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയാണ്​ ഒാരോ ശരീരങ്ങളിലും പുനഃസ്ഥാപിച്ചത്​. തുടർന്ന്​ മുറിവുകൾ തുന്നിക്കെട്ടി. ഇരുമെയ്യുകളായി മാറിയ ഹസ്സനെയും ഹുസൈനെയും രണ്ട് വ്യത്യസ്ത കിടക്കകളിലാക്കി പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോ. അൽറബീഅ പറഞ്ഞു.

ഈ മഹത്തായ മെഡിക്കൽ നേട്ടത്തിന്​ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ രംഗത്തുള്ള രാജ്യത്തി​െൻറ മുൻനിര പങ്കും ഭരണകൂടത്തി​െൻറ പരിധിയില്ലാത്ത പിന്തുണയും ​കൊണ്ടാണിതെന്നും​ അദ്ദേഹം പറഞ്ഞു. ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്കും ടാൻസാനിയൻ അംബാസഡർ അലി ജാബിർ മവാദിനി നന്ദി പറഞ്ഞു. ലോകത്തെ എല്ലാ ആവശ്യക്കാർക്കും നേരെ സഹായം നീട്ടുന്ന രാജ്യമാണെന്ന്​ സൗദി തെളിയിച്ചിട്ടുണ്ടെന്ന് അംബാസഡർ പറഞ്ഞു. അന്താരാഷ്‌ട്ര തലങ്ങളിലെത്തിയ സൗദിയുടെ മെഡിക്കൽ മേഖലയുടെ വികസനത്തെ അഭിനന്ദിച്ചു. ഇരട്ടക്കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അവർ എത്രയും വേഗം മികച്ച ആരോഗ്യത്തോടെ ടാൻസാനിയയിലേക്ക് മടങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇരട്ടകളെ വേർപ്പെടുത്താൻ ശസ്​ത്രക്രിയ നടത്തുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തതിന്​ സൽമാൻ രാജാവിനും കിരീടാവകാശിക്കും കുട്ടികളുടെ മതാവ്​ നന്ദി രേഖപ്പെടുത്തി. സൗദി ചെയ്യുന്നത്​ മഹത്തായ മാനുഷിക പ്രവർത്തനങ്ങളാണ്​. രാജ്യത്തിലുടനീളം ലഭിച്ച ഊഷ്മളമായ സ്വീകരണവും ആതിഥ്യമര്യാദയും വിലമതിക്കുന്നുവെന്നും അവർ പറഞ്ഞു. സൽമാൻ രാജാവി​െൻറയും കിരീടാവകാശിയുടെയും നിർദേശാനുസരണം ഇക്കഴിഞ്ഞ ആഗസ്​റ്റ്​ 23 നാണ്​ മെഡിക്കൽ വിമാനത്തിൽ ടാൻസാനിയയിൽ നിന്ന്​ സയാമീസുകളെ റിയാദിലെത്തിച്ചത്​. 13.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുട്ടികൾ നെഞ്ചി​െൻറ താഴത്തെ ഭാഗം, വയറുവേദന, ഇടുപ്പ് എന്നീ ഭാഗങ്ങൾ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. 



 



Tags:    
News Summary - Saudi surgical team separate Tanzanian conjoined twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.